ധനുഷ് നായകനായ '3' എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ ലോകമെമ്പാടും തരംഗമായി മാറിയ അനിരുദ്ധ്, ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ സംഗീതജ്ഞനാണ്. ഈ സന്തോഷവേളയിൽ ആരാധകർക്കായി ഹൃദയസ്പർശിയായ ഒരു കുറിപ്പും, ഒരു വമ്പൻ പ്രഖ്യാപനവും അദ്ദേഹം തന്റെ എക്സ് പേജിലൂടെ പങ്കുവെച്ചു.
വിജയങ്ങൾക്കെല്ലാം കാരണം സ്കൂൾ, കോളേജ് കാലം മുതൽ കൂടെയുള്ള തന്റെ ബാൻഡ് അംഗങ്ങളാണെന്ന് സൂചിപ്പിച്ചുകൊണ്ട് 'ഞങ്ങൾ' എന്നാണ് കുറിപ്പിലുടനീളം അനിരുദ്ധ് ഉപയോഗിച്ചിരിക്കുന്നത്.
Also Read: വിവാഹത്തിന് ശേഷം അനിരുദ്ധ് നീണ്ട അവധിയിലേക്ക്, തിരിച്ചുവരവ് 2027-ൽ! സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ച
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വിക്രം, ജവാൻ തുടങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റുകളുടെ ഭാഗമാകാൻ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാനും കോടിക്കണക്കിന് ആളുകളിലേക്ക് പാട്ടുകൾ എത്തിക്കാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറയുന്നു.
ഈ പതിനഞ്ചാം വാർഷികത്തിൽ പുതിയൊരു സംരംഭത്തിന് കൂടി അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. ' Albuquerque Records ' എന്ന പേരിൽ പുതിയൊരു ഓഡിയോ ലേബൽ അനിരുദ്ധ് ആരംഭിച്ചു. സംഗീത ലോകത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതിയ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.
കാവ്യ മാരനുമായുള്ള വിവാഹത്തിന് ശേഷം അനിരുദ്ധ് 2027 ജനുവരി വരെ സിനിമയിൽ നിന്ന് നീണ്ട അവധിയെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനൊരു കൃത്യമായ മറുപടിയും താരം നൽകിയിട്ടുണ്ട്. "ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെയാണ് ഞങ്ങൾ ഇതുവരെ എത്തിയത്, ഇനിയൊരിക്കലും അവധിയെടുക്കാൻ പ്ലാനുമില്ല... ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോൾ വീണ്ടും സ്റ്റുഡിയോയിലേക്ക് തിരികെ കയറുകയാണ്" എന്നാണ് അനിരുദ്ധ് കുറിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്റ്റുഡിയോയിൽ സജീവമായതോടെ അവധി വാർത്തകൾ വെറും വ്യാജമാണെന്ന് ആരാധകർക്കും ഉറപ്പായി. #15YearsOfAnirudh എന്ന ഹാഷ്ടാഗോടെ വലിയ രീതിയിലാണ് ആരാധകർ ഈ ദിനം ആഘോഷമാക്കുന്നത്.




English (US) ·