ക്രിസ്റ്റ്യാനോയ്ക്ക് വിരമിക്കൽ മത്സരം: ചർച്ചയ്ക്ക് ചൂടുപിടിക്കുന്നു; മെസ്സിയുടെ വിടവാങ്ങൽ മത്സരം 7ന്

1 month ago 4

മനോരമ ലേഖകൻ

Published: October 05, 2026 07:37 AM IST Updated: October 05, 2026 12:37 PM IST

1 minute Read

 Facebook.com /Leo Messi, Cristiano Ronaldo)
(ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും Image: Facebook.com /Leo Messi, Cristiano Ronaldo)

ലിസ്ബൻ ∙ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായി വിരമിക്കൽ മത്സരം സംഘടിപ്പിക്കാൻ പോർച്ചുഗൽ‌ ഫുട്ബോൾ ഫെഡറേഷൻ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിൽ ഉൾപ്പെടുത്താത്തതിനാൽ ടീം പരിശീലന ക്യാംപിൽനിന്നു മടങ്ങിയ ക്രിസ്റ്റ്യാനോയെ അനുനയിപ്പിച്ച് വിരമിക്കൽ മത്സരത്തിനെത്തിക്കാൻ ഫെഡറേഷൻ ശ്രമം തുടങ്ങിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരിശീലകൻ ഹോർഹെ ജിസ്യൂസും ക്രിസ്റ്റ്യാനോയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഫെഡറേഷൻ ശ്രമം തുടരുകയാണ്. ഇതിനൊപ്പം താരത്തിന്റെ വിരമിക്കൽ മത്സരവും ചർച്ച ചെയ്തതായാണ് വിവരം. ഇതിനിടെ ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി സഹതാരം ബ്രൂണോ ഫെർണാണ്ടസ് രംഗത്തെത്തി.

മെസ്സിയുടെ വിടവാങ്ങൽ മത്സരം 7ന്രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ ദേശീയ ജഴ്‌സിയിലെ അവസാന മത്സരം 7ന്. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ.

ബ്യൂനസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് മത്സരം. മുപ്പത്തിയൊൻപതുകാരനായ താരം, പിതാവ് ഹോർഹെ മെസ്സിയുടെ വിയോഗത്തിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽനിന്നായി 125 ഗോളുകൾ നേടിയിട്ടുണ്ട്.

English Summary:

Cristiano Ronaldo is reportedly being considered for a farewell lucifer by the Portuguese Football Federation, aiming to creaseless implicit caller squad selections. Lionel Messi's last planetary lucifer for Argentina is scheduled for the 7th against Benin.

Read Entire Article