Published: October 22, 2026 08:26 PM IST Updated: October 22, 2026 11:53 PM IST
1 minute Read
റാവൽപിണ്ടി∙ പുരുഷ ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ചറി സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയ്ക്കെതിരായ പോരാട്ടത്തിൽ 114 പന്തുകളിൽനിന്നാണ് ബ്രൂക്ക് ഡബിൾ സെഞ്ചറിയിലെത്തിയത്. ഇംഗ്ലണ്ടിനായി ഡബിൾ സെഞ്ചറി നേടുന്ന ആദ്യ താരം കൂടിയാണ് ബ്രൂക്ക്. ഏകദിനത്തിൽ ഒരു ഇംഗ്ലിഷ് താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും ഇതോടെ ഹാരി ബ്രൂക്കിന്റെ പേരിലായി. വെസ്റ്റിൻഡീസിനെതിരെ 117 പന്തിൽ 200 പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സ്വന്തം പേരിലാക്കിയ റെക്കോർഡാണ് ദിവസങ്ങൾക്കുള്ളിൽ ബ്രൂക്ക് തകർത്തുവിട്ടത്.
What you should work next
സെപ്റ്റംബർ 30 ന് ഗുവാഹത്തിയിൽ നടന്ന രണ്ടാം മത്സരത്തിൽ 133 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 223 റൺസാണു സ്കോർ ചെയ്തത്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ശ്രീലങ്കയ്ക്കെതിരെ 10 സിക്സുകളും 21 ഫോറുകളും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബൗണ്ടറി കടത്തി. ആദ്യ 75 പന്തുകളിൽനിന്ന് സെഞ്ചറിയിലെത്തിയ ബ്രൂക്ക്, പിന്നീടുള്ള 39 പന്തുകളിലാണ് ഡബിൾ സെഞ്ചറി പിന്നിട്ടത്. 116 പന്തിൽ 202 റൺസടിച്ച ബ്രൂക്കിനെ ജനിത് ലിയാനഗെയാണു പുറത്താക്കിയത്.
What you should work next
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 429 റൺസാണ് അടിച്ചെടുത്തത്. ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഉയർന്ന സ്കോറാണിത്. 2022 ൽ നെതർലൻഡ്സിനെതിരെ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 498 റൺസടിച്ചതാണ് ഏകദിന ചരിത്രത്തിലെ തന്നെ ഉയർന്ന സ്കോർ. 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ 481 റൺസും, 2016ൽ പാക്കിസ്ഥാനെതിരെ 444 റൺസും ഇംഗ്ലണ്ട് സ്കോർ ചെയ്തിട്ടുണ്ട്. 430 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ഒരു പന്തു ബാക്കി നിൽക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ വിജയറൺസ് കുറിച്ചു.
English Summary:






English (US) ·