ഗിൽ ഇല്ലാത്തപ്പോൾ ശ്രേയസ് ഏകദിന ക്യാപ്റ്റൻ, ഇഷാൻ കീപ്പറാകും, ഗുജറാത്ത് യുവതാരത്തിന് അവസരം, സഞ്ജു ഇല്ല

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: October 16, 2026 10:05 PM IST Updated: October 16, 2026 10:50 PM IST

1 minute Read

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ആദ്യ ഇന്നിങ്സിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽനിന്നു മടങ്ങുന്നു. Reuters/Craig Brough
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ആദ്യ ഇന്നിങ്സിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽനിന്നു മടങ്ങുന്നു. Reuters/Craig Brough

മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഏകദിനത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മൻ ഗില്ലും അവസാന രണ്ടു മത്സരങ്ങളിൽ ശ്രേയസ് അയ്യരും ഇന്ത്യയെ നയിക്കും. ടെസ്റ്റ് പരമ്പരയ്ക്കു മുൻപായി ഗില്ലിന്റെ ജോലി ഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ ടീമിനെ നയിക്കുന്നത്. ഏകദിനത്തിലെ അവസാന മത്സരങ്ങളിൽ കെ.എൽ. രാഹുലിന് പകരം ഇഷാൻ കിഷനാണു വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായി ഗുജറാത്ത് ടൈറ്റൻസ് താരം 21 വയസ്സുകാരൻ കുമാർ കുശാഗ്രയും ടീമിലെത്തി. അവസാന ഏകദിനങ്ങളിൽ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ മികച്ച ഫോമിൽ ട്വന്റി20യിൽ കളിക്കുന്ന താരത്തെ ഏകദിന ഫോർമാറ്റിലേക്കു പരിഗണിച്ചില്ല.

What you should work next

ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും വിരമിച്ച രോഹിത് ശർമയും വിരാട് കോലിയും പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കും. ടെസ്റ്റ് വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും ധ്രുവ് ജുറേലും ഉണ്ടെങ്കിലും പരുക്കിന്റെ പിടിയിലുള്ള പന്തിന്റെ പങ്കാളിത്തം സംശയമാണ്. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ അനുമതി ലഭിച്ചാൽ മാത്രം പന്ത് കളിക്കാനിറങ്ങും. ഫാസ്റ്റ് ബോളർ അൻഷൂൽ കാംബോജ് ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിലുണ്ട്. നവംബർ 19നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, നമൻ ധീർ, അൻഷൂൽ കാംബോജ്, ഗുർനൂർ ബ്രാർ, ഋതുരാജ് ഗെയ്ക്‌വാദ്, അർഷ്ദീപ് സിങ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.

What you should work next

നാലും അഞ്ചും ഏകദിന മത്സരങ്ങൾക്കുള്ള ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, തിലക് വർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, നമൻ ധീർ, ആക്വിബ് നബി, ഗുർനൂര്‍ ബ്രാർ, ഋതുരാജ് ഗെയ്ക്‌‍വാദ്, അർ‍ഷ്ദീപ് സിങ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, യാഷ് ഠാക്കൂർ, കുൽദീപ് യാദവ്.

ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷൂൽ കാംബോജ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

English Summary:

India Squad For New Zealand ODIs, Tests Out. Shreyas Iyer To Captain In Two One-Day Matches

Read Entire Article