‘ഗോൾഡൻ ഡക്കിന്റെ’ കലിപ്പ് വിജയാഘോഷത്തിൽ തീർത്ത് ടിം ഡേവിഡ്, ഡഗൗട്ടിൽ നിന്ന് അശ്ലീല ആംഗ്യം; കടുത്ത നടപടി– വിഡിയോ

2 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: May 12, 2026 02:59 PM IST Updated: May 12, 2026 04:02 PM IST

1 minute Read

 X/@RINKUSINGH42465)
വിരാട് കോലിയും ടിം ഡേവിഡും (ഫയൽ ചിത്രം: X/@RINKUSINGH42465)

റായ്‌പുർ ∙ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അവസാനപന്തിൽ നേടിയ ആവേശ‌ജയത്തിനു പിന്നാലെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിനെതിരെ നടപടി. താരത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റുമാണ് ചുമത്തിയത്. ഞായറാഴ്ച റായ്‌പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ നാടകീയമായ രണ്ട് വിക്കറ്റ് വിജയത്തിന് പിന്നാലെയുള്ള വൈകാരികമായ ആഘോഷങ്ങൾക്കിടെയാണ് നടപടിക്ക് ആധാരമായ സംഭവം അരങ്ങേറിയത്.

വിജയത്തിനു പിന്നാലെ ആർസിബി ഡഗൗട്ട് ആഘോഷത്തിൽ ആറാടിയപ്പോൾ, ടിം ഡേവിഡ് കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുന്നത് ക്യാമറകളിൽ പതിഞ്ഞു. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചു. ഇതോടെയാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ നടപടി സ്വീകരിച്ചത്. ‘‘അശ്ലീലമോ പ്രകോപനപരമോ അപമാനകരമോ ആയ ആംഗ്യം കാണിക്കുന്നതുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 ടിം ഡേവിഡ് ലംഘിച്ചതായി കണ്ടെത്തി. ടിം കുറ്റം സമ്മതിക്കുകയും മാച്ച് റഫറി അമിത് ശർമ ഏർപ്പെടുത്തിയ ശിക്ഷ അംഗീകരിക്കുകയും ചെയ്തു.’’– ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മത്സരത്തിൽ ടിം ഡേവിഡ് ഗോൾഡൻ ഡക്കായി പുറത്തായിരുന്നു.

ആവേശം അതിന്റെ എല്ലാ അതിർവരമ്പുകളും കടന്ന ഐപിഎലിലെ സൂപ്പർ പോരാട്ടത്തിലാണ് മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 2 വിക്കറ്റിന്റെ ത്രില്ലർ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, തിലക് വർമയുടെ (42 പന്തിൽ 57) അർധ സെ‍ഞ്ചറിക്കരുത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ക്രുനാൽ പാണ്ഡ്യയുടെ (46 പന്തിൽ 73) ബലത്തിൽ തിരിച്ചടിച്ച ബെംഗളൂരുവിന്, അവസാന 2 ഓവറിൽ 3 വിക്കറ്റ് കയ്യിലിരിക്കെ 18 റൺസായിരുന്നു ആവശ്യം.

എന്നാൽ ജസ്പ്രീത് ബുമ്ര എറിഞ്ഞ 19–ാം ഓവറിൽ പിറന്നത് 3 റൺസ് മാത്രം. അതോടെ യുവ പേസർ രാജ് ബാവയുടെ അവസാന ഓവറിൽ വേണ്ടത് 15 റൺസ്. ആദ്യ പന്ത് വൈഡ്. പിന്നാലെ നോബോൾ. അടുത്ത പന്തിൽ സിംഗിൾ. പിന്നാലെ വീണ്ടും വൈഡ്. ഒരു ബൈ റൺ കൂടി ഓടിയെടുത്തതോടെ 5 പന്തിൽ വേണ്ടത് 10 റൺസ്. അടുത്ത പന്തിൽ റൺ നേടാൻ റൊമാരിയോ ഷെപ്പേഡിന് സാധിച്ചില്ല. മൂന്നാം പന്തിൽ ഷെപ്പേഡ് (11 പന്തിൽ 4) ഔട്ട്. അതോടെ 3 പന്തിൽ വേണ്ടത് 10 റൺസ്. സ്ട്രൈക്കിൽ ഭുവനേശ്വർ കുമാർ (2 പന്തിൽ 7 നോട്ടൗട്ട്). അടുത്ത പന്ത് വൈഡ്.

നാലാം പന്തിൽ ഭുവി സിക്സ് നേടിയതോടെ 2 പന്തിൽ ജയിക്കാൻ വേണ്ടത് 3 റൺസ്. അഞ്ചാം പന്തിൽ സിംഗിൾ നേടിയ ഭുവി സ്ട്രൈക് റാസിക് ദറിനു (2 പന്തി‍ൽ 3 നോട്ടൗട്ട്) കൈമാറി. അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത ഇരുവരും ചേർന്ന് ബെംഗളൂരുവിന് സമ്മാനിച്ചത് ആവേശ ജയം. സ്കോർ: മുംബൈ 20 ഓവറിൽ 7ന് 166. ബെംഗളൂരു 20 ഓവറിൽ 8ന് 167. തോൽവിയോടെ മുംബൈ പ്ലേഓഫ് കാണാതെ പുറത്തായി.
 

English Summary:

IPL subordinate Tim David has been fined 30% of his lucifer interest and fixed 2 demerit points for breaching the IPL Code of Conduct pursuing an inappropriate motion during Royal Challengers Bangalore's thrilling last-ball triumph against Mumbai Indians. This enactment was taken aft the incidental was caught connected camera during the post-match celebrations.

Read Entire Article