Published: May 22, 2026 06:16 PM IST Updated: May 22, 2026 11:51 PM IST
1 minute Read
ലക്നൗ ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗാവസ്കർ, കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വലിയൊരു ആരാധകനാണ്. അവിശ്വസനീയമായ ബാറ്റിങ്ങിലൂടെ പതിനഞ്ചുകാരൻ വൈഭവ് എല്ലാവരെയും അദ്‌ഭുതപ്പെടുത്തുമ്പോൾ ഗാവസ്കറെപ്പോലെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളും അക്കൂട്ടത്തിലുണ്ട്. രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിൽ വെട്ടിക്കെട്ട് ബാറ്റിങ് നടത്തിയ വൈഭവിനെ ഗാവസ്കർ കമന്ററിയിൽ വല്ലാതെ പുകഴ്ത്തിയിരുന്നു. ഏഴു ഫോറുകളുടെയും 10 സിക്സറുകളുടെയും അകമ്പടിയോടെ 38 പന്തിൽ 93 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. മത്സരം രാജസ്ഥാൻ റോയൽസ് ഏഴു വിക്കറ്റിനു വിജയിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ പോസ്റ്റ്-മാച്ച് പ്രസന്റേഷനിൽ വൈഭവും ഗാവസ്കറും ഉൾപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുരസ്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ മൈതാനത്തുവച്ച് പരസ്യമായി തന്റെ പാന്റ്സ് വൈഭവ് ഊരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രസന്റേഷൻ ചടങ്ങിന് ശേഷം അവാർഡുമായി മടങ്ങിയെത്തിയ വൈഭവ്, ആദ്യം തന്റെ ഷൂസ് ഊരി സ്ലിപ്പറുകൾ ധരിച്ചു. തുടർന്ന് യാതൊരു മടിയുമില്ലാതെ മൈതാനത്തുവെച്ച് തന്നെ പാന്റ്സ് ഊരുകയായിരുന്നു. പാന്റ്സിനുള്ളിൽ താരം ഇൻഡോർ നിക്കർ (ഷോർട്സ്) ധരിച്ചിട്ടുണ്ടായിരുന്നു. ഊരിയെടുത്ത പാന്റ്സ് ഒരു ചെറിയ കുട്ടിയെപ്പോലെ തോളിലിട്ട് താരം നടന്നു നീങ്ങുമ്പോൾ, സമീപംനിന്നിരുന്ന സുനിൽ ഗാവസ്കർ കൗതുകത്തോടെയും അദ്ഭുതത്തോടെയും നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം
Look astatine the mode Sunil Gavaskar was watching 15-year-old Vaibhav Suryavanshi during the post-match presentation. He was mesmerized by Vaibhav’s guiltless behaviour. ❤
Right aft winning the POTM award, Vaibhav carried his little connected his enarthrosis similar a tiny kid, and fable Sunil… pic.twitter.com/pZKDPZ8Akh
2025ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെയാണ് വൈഭവ് സൂര്യവൻശി ശ്രദ്ധാകേന്ദ്രമാകുന്നത്. അന്ന് താരത്തിന് 13 വയസ്സ് മാത്രമാണുണ്ടായിരുന്നത്. ആ സീസണിലെ ഐപിഎൽ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ താരം, തുടർന്ന് ഇന്ത്യ അണ്ടർ-19 ടീമിനായും മികച്ച പ്രകടനം പുറത്തെടുത്തു, ഇതിൽ അണ്ടർ-19 ലോകകപ്പ് ഫൈനലിലെ തകർപ്പൻ സെഞ്ചറിയും ഉൾപ്പെടുന്നു.
2026ലെ ഐപിഎലിൽ കൂടുതൽ പക്വതയാർന്ന ബാറ്ററായി വൈഭവ് രൂപപ്പെട്ടിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ലഭിക്കുന്ന ഇത്രയധികം ശ്രദ്ധ കിട്ടുന്നത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ വൈഭവിന്റെ മറുുപടി ഇങ്ങനെയായിരുന്നു: ‘‘പ്രത്യേകിച്ച് ഒന്നുമില്ല. ഞാൻ ഇതൊന്നും അത്ര കാര്യമാക്കാറില്ല, പത്രങ്ങളൊന്നും വായിക്കാറുമില്ല, അതുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാറില്ല. ഇതൊരു തുടക്കം മാത്രമാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ കരിയർ ദീർഘകാലം നീണ്ടുനിൽക്കുകയും ഞാൻ ഒരുപാട് കാലം കളിക്കുകയും ചെയ്താൽ ആളുകൾ ഇനിയും ഒരുപാട് കാര്യങ്ങൾ പറയും. എന്റെ ശ്രദ്ധ കളിയിൽ മാത്രമായിരിക്കണം, എന്റെ യാത്ര ഞാൻ പൂർത്തിയാക്കണം.’’
English Summary:
Vaibhav Suryavanshi, a teenage cricket prodigy, has captured the attraction of cricket fable Sunil Gavaskar with his exceptional batting skills. Suryavanshi's caller explosive show against Rajasthan Royals and his post-match antics person gone viral.







English (US) ·