ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു; മലബാർ ‌റിവർ ഫെസ്റ്റ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സരം റദ്ദാക്കി

1 month ago 5

ഓൺലൈൻ പ്രതിനിധി

Published: August 02, 2026 09:15 PM IST

1 minute Read

സജീഷ് ശങ്കർ ∙ മനോരമ
മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ ആദ്യദിനം അമച്വർ വനിതാ വിഭാഗം ഇന്റർ മീഡിയറ്റ് കാറ്റഗറി എക്‌സ്ട്രീം സ്ലാലം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കർണാടകയും എസ്.മുസ്കാൻ. ചിത്രം:സജീഷ് ശങ്കർ ∙ മനോരമ

കോഴിക്കോട്∙ കനത്ത മഴയിൽ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സരം റദ്ദാക്കി. കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിലും പുല്ലൂരാമ്പാറ ഇലന്തുകടവിൽ ഇരുവഞ്ഞിപ്പുഴയിലുമാണ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്.

ആദ്യദിവസം അമച്വർ വിഭാഗം ബോട്ടർക്രോസ് മത്സരങ്ങളുടെ പുരുഷ, വനിതാ വിഭാഗം ഫൈനലുകൾ നടത്തിയിരുന്നു. എന്നാൽ അന്നുരാത്രി മഴ പെയ്തതോടെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പുഴകളുടെ രണ്ടു കരകളിലുമുള്ള റോഡുകളിൽവരെ ജലനിരപ്പ് എത്തി. പുലിക്കയത്തെ കയാക്കിങ് സെന്ററിനു സമീപത്തെ പാറക്കെട്ടിലാണ് കയാക്കുകളുമായി വെള്ളത്തിലേക്ക് ചാടാനുള്ള റാംപ് തയാറാക്കിയിരുന്നത്. ഇങ്ങോട്ടുള്ള വഴി മലവെള്ളപ്പാച്ചിലിൽ മുങ്ങി. റാംപിന്റെ ഒരു വശം വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു.

മൂന്നാംദിവസമായ ഞായറാഴ്ച ഇലന്തുകടവിലാണ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. ഈ മത്സരങ്ങൾ കനത്ത മഴയെ തുടർന്ന് പുലിക്കയത്തേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ചാലിപ്പുഴയിലും മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെയാണ് സാങ്കേതിക വിഭാഗം പരിശോധന നടത്തുകയും മത്സരം നടത്താനാവില്ലെന്ന് കലക്ടർ എം.എസ്.മാധവിക്കുട്ടിയെ അറിയിക്കുകയും ചെയ്തത്. തുടർന്നാണ് മത്സരങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതായി കലക്ടർ പ്രഖ്യാപിച്ചത്.

മഴ കുറഞ്ഞതിനുശേഷം മറ്റൊരു ദിവസത്തേക്ക് ഫൈനലുകൾ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച ചർച്ചകളും നടന്നിരുന്നു. എന്നാൽ വിദേശ താരങ്ങളും ഉത്തരേന്ത്യൻ താരങ്ങളുമടക്കം 73 പേരാണ് മത്സരിക്കാൻ കോടഞ്ചേരിയിൽ എത്തിയത്. ഇവരിൽ പലരും ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി തിരികെ സ്വന്തം രാജ്യത്തേക്ക് പോവാൻ ടിക്കറ്റെടുത്തിട്ടുണ്ട്. മത്സരങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്ന സംഘടനകളുമായും സുരക്ഷാടീമുകളുമായുമുള്ള കരാറും ഞായറാഴ്ച രാത്രിയോടെ അവസാനിച്ചതാണ്. ഈ അവസ്ഥയിൽ ഫൈനൽ മത്സരങ്ങൾ നടത്താൻ സാങ്കേതികപ്രശ്നം നേരിട്ടതോടെയാണ് 12–ാം സീസണിലെ ബാക്കി മത്സരങ്ങൾ റദ്ദാക്കിയതെന്ന് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ സിഇഓ ബിനു കുര്യാക്കോസ് പറഞ്ഞു.

ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മത്സരങ്ങൾ, പരിശീലനം തുടങ്ങിയവയ്ക്കും വിലക്കേർപ്പെടുത്തി. പൊതുജനങ്ങൾ നദീതടങ്ങളിൽ പ്രവേശിക്കരുത്. പ്രദേശത്ത് തഹസിൽദാർ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.

English Summary:

Malabar River Festival has been cancelled owed to the unprecedented emergence successful stream h2o levels caused by dense rainfall. The International White Water Kayaking Championship successful Kozhikode, primitively scheduled for Chalipuzha and Iruvanhipuzha rivers, had to beryllium called disconnected aft archetypal rounds, impacting participants and information arrangements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article