പത്ത് ദിവസം മുന്‍പ് വരെ ചിരിച്ചും സന്തോഷിച്ചും പൂര്‍ണ ആരോഗ്യവാനായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മനുഷ്യനാണ് നമ്മെ വിട്ടു പോയത്, ശരിക്കും ഹൃദയഭേദകം തന്നെയാണ്. തേനിസൈ തെന്‍ട്രല്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, തേന്‍ പോലെ മധുരമുള്ള സ്വഭാവവും കാറ്റുപോലെ ലഘുവായ മനസ്സുമുള്ള ഒരു മനുഷ്യനായിരുന്നു. സംഗീത-സിനിമ ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. വളരെ നേരത്തെയങ്ങ് പോയത് എന്തിനാണ് - എന്നാണ് ഖുശ്ബു സുന്ദറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
തൃഷയുടെ പോസ്റ്റിന് കമന്റിട്ട ഖുശ്ബുവിനും മഞ്ജിമയ്ക്കും തെറിയഭിഷേകം; എന്താണ് ഇവിടെ പ്രശ്‌നം?
മരണം ശരിക്കും നടുക്കമുണ്ടാക്കി എന്ന് സുജാത മോഹനും ശ്വേത മോഹനും മഞ്ജരിയുമൊക്കെ പറയുന്നു. അദ്ദേഹത്തിനൊപ്പമുള്ള അനുഭവങ്ങളും ഓര്‍മകളും, ദേവ സര്‍ എന്ന മനുഷ്യനെ കുറിച്ചുമുള്ള ഓര്‍മകളാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. ഇന്നും ആരാധകര്‍ ആഘോഷമാക്കുന്ന 90 കളെ പല പാട്ടുകളുടെയും സ്രഷ്ടാവാണ് ദേവ, 90 കളിലും രണ്ടായിരത്തിലും ഞങ്ങളുടെ കുട്ടിക്കാലം മനോഹരമായത് സാറിന്റെ സംഗീതത്തിലൂടെയാണ് എന്ന് ആരാധകര്‍ പറയുന്നു.
രജിനികാന്തിന്റെ ജയിലര്‍ 2 എന്ന ചിത്രം തിയേറ്ററില്‍ ആഘോഷമാക്കുമ്പോള്‍ ദേവ സര്‍ പോയി എന്നതാണ് ഏറ്റവും അധികം വേദനിപ്പിക്കുന്നത്. ജയിലര്‍ 2 യിലും രജിനികാന്തിന്റെ പേര് എഴുതി കാണിക്കുമ്പോഴുള്ള ടൈറ്റില്‍ മ്യൂസിക് ആരാധകര്‍ക്ക് നല്‍കുന്ന ആവേശം വേറെ തന്നെയാണ്. ഒരു സ്റ്റാര്‍ഡത്തിലേക്ക് രജിനിയെ എത്തിച്ച, ആരാധകര്‍ ഇപ്പോഴും നെഞ്ചിലേറ്റിയ ആ ഇന്‍ട്രോ മ്യൂസിക് കംപോസ് ചെയ്തത് ദേവയാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി അദ്ദേഹം ചെയ്ത പാട്ടുകള്‍ എല്ലാം കാറ്റുപോലെ മനോഹരമാണ്.
ഇന്ന്, ഒക്ടോബകര്‍ 17 ന് ആണ് ദേവയുടെ മരണം . 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ എട്ടരയോടെ ചെന്നൈ, കോടമ്പക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് നില ഗുരുതരമായി, ഹൃദയാഘാതമായിരുന്നു.




English (US) ·