ആ തകര്‍ച്ചയ്ക്ക് ശേഷവും പേളി നോര്‍മലായ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോഴിതാ അതൊരു ഗംഭീര തിരിച്ചുവരവായി തന്നെ അടയാളപ്പെടുത്തുന്നു. ആ സംഭവത്തിന് ശേഷം പേളി മാണിയുടെ, പേളി മാണി ഷോ എന്ന യൂട്യൂബ് ടോക് ഷോയും നടന്നിരുന്നില്ല. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ തന്നെ അതിഥിയായി കൊണ്ടു വന്നുകൊണ്ടാണ് പേളി മാണി തിരിച്ചുവരവ് അറിയിക്കുന്നത്.
അനുമോളെ കല്യാണം കഴിച്ചതില്‍ ഭുവനേഷിന് കിട്ടിയ ഏറ്റവും വലിയ ലാഭം, സോഷ്യല്‍ മീഡിയ കുതിപ്പ് ചര്‍ച്ചയാവുന്നു
ഹായി എന്ന പുതിയ തമിഴ് സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് നയന്‍താരയെയും നായകന്‍ കവിനെയും പേളി മാണി ഇന്റര്‍വ്യു ചെയ്യുന്നത്. പതിവ് പോലെ ഇത് പേളി മാണിയുടെ സ്റ്റുഡിയോയില്‍ വച്ചല്ല, ചെന്നൈയില്‍ നയന്‍താരയുടെ ഓഫീസിലാണ് പേളി മാണി ഷോ ഇത്തവണ നടത്തിയിരിക്കുന്നത്. പതിവ് പോലെ പേളി മാണിയുടെ കോമഡി തന്നെയാണ് ഷോയെ നയിക്കുന്നത് എന്ന് പ്രമോ വീഡിയോ കണ്ടാല്‍ മനസ്സിലാവും.
പേളി മാണിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്ന വീഡിയോയില്‍, നയന്‍താര ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വരുന്നതും കാണാം. നയന്‍ ഇത്രയധികം മനസ്സ് തുറന്ന് പൊട്ടിച്ചിരിക്കുന്ന ഒരു അഭിമുഖം ഇതാദ്യമായിട്ടാണ് കാണുന്നത് എന്നാണ് കമന്റുകള്‍. സ്വപ്‌ന സാഫല്യം എന്ന് പറഞ്ഞുകൊണ്ടാണ് പേളി പ്രമോ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ശനിയാഴ്ച പകല്‍ 11.11 ന് വീഡിയോ പുറത്തുവിടും എന്നും പേളി പറഞ്ഞിട്ടുണ്ട്. പേളിയുടെ ഒരു ഗംഭീര തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകര്‍, ഒപ്പം നയന്‍താരയുടെ ഈ മനസ്സ് തുറന്ന സന്തോഷത്തിന്റെ കാരണം അറിയാനും.
പാറ്റ സമരത്തിൽ പേളി മാണി പ്രകടിപ്പിച്ച അഭിപ്രായവും, അതിനെ ചോദ്യം ചെയ്തതിനോട് പേളി പ്രതികരിച്ച രീതിയുമാണ് താരത്തിന് നേരെ സൈബർ അറ്റാക് നടക്കാനുണ്ടായ കാരണം. പിന്നീട് അതിനൊരു വിശദീകരണ വീഡിയോ ചെയ്തിരുന്നുവെങ്കിലും അതു വിവാദമായിരുന്നു.




English (US) ·