ദീപാവലിക്കൊരു വെടിക്കെട്ട് പടം എന്ന് പറയാതെ തുടങ്ങാന്‍ കഴിയില്ല. അന്വേഷണാത്മക സിനിമകളും സീരിയല്‍ കില്ലര്‍ കഥകളും എല്ലാം നമ്മള്‍ പല ആവര്‍ത്തി കണ്ടിട്ടുള്ളതാണ്, അതില്‍ എങ്ങനെ ഒരു വെറൈറ്റിയും ത്രില്ലിങും കൊണ്ടു വരാം എന്നതിന്റെ ഉത്തരമാണ് സൂര്യയെും നസ്‌റിയ നസീമിനെയും നസ്ലിന്‍ ഗഫൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി, ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീന്‍ എന്ന സിനിമ. 2ഡി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.
സീന്‍ എന്ന പേരില്‍ നിന്ന്
എന്തുകൊണ്ട് സിനിമയ്ക്ക് ഈ പേര് എന്ന് ചോദിച്ചാല്‍, ഇതിലും ആപ്റ്റായ ഒരു പേര്‍ ഇതിന് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. സിനിമയിലെ ഏറ്റവും വലിയ ട്വിസ്റ്റിലേക്ക് നയിക്കുന്നതാണ് ഈ പേര്. സീന്‍ ബൈ സീന്‍ ആയി നമ്മുടെ മുന്നില്‍ നടക്കുന്നതിനെയും നമ്മള്‍ സീന്‍ എന്ന് പറയുമല്ലോ- ആ അര്‍ത്ഥത്തിലും സീന്‍ ആണ് സിനിമ, ചുമ്മാ സീന്‍ എന്ന ആവേശത്തോടെ പറയുകയാണെങ്കിലും സീനാണ് സീന്‍. ഒരു ബ്രൈറ്റ്‌നസ്സും, സെലിബ്രേഷന്‍ മൂഡും സിനിമയ്ക്ക് ഉള്ളതാണ് എന്ന് ആ ടൈറ്റില്‍ ഫോണ്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദീപാവലി മുതല്‍ ന്യൂ ഇയര്‍ വരെയുള്ള ആഘോഷങ്ങള്‍ ചിത്രത്തില്‍ നമുക്ക് കാണാനും സാധിക്കും.
ജിത്തു മാധവന്റെ സംവിധാനം
രോമാഞ്ചവും, ആവേശവുമൊക്കെ കണ്ട ജിത്തു മാധവന്‍ ആരാധകര്‍ക്ക് അതേ ഒറു വൈബും, മൂഡുമൊക്കെ സീന്‍ എന്ന ഈ സിനിമയും സമ്മാനിക്കുന്നുണ്ട്. പെര്‍ഫക്ട് ഒരു ജിത്തു മാധവന്‍ ട്രീറ്റ്‌മെന്റ് തന്നെയാണിതും. എങ്ങും തൂങ്ങി നില്‍ക്കുന്ന ലൈറ്റും തോരണങ്ങളും അടക്കം കഥാപാത്രങ്ങളിലെ എനര്‍ജി പോലും പ്രേക്ഷകരിലേക്ക് സീന്‍ ബൈ സീനായി എത്തുന്ന തരത്തില്‍ തന്നെയാണ് ജിത്തു മാധവന്‍ സിനിമ ഒരുക്കിയിരിക്കുന്നത്.
കഥയുടെ മെയിന്‍ പ്ലോട്ട് തന്നെ വലിയൊരു ചാലഞ്ച് ആണ്, മനുഷ്യരുടെ ഏറ്റവും വലിയ കുറവുകളെ മുന്‍നിര്‍ത്തി കഥയെ നയിക്കുമ്പോള്‍ എവിടെ വേണമെങ്കിലും ഡ്രാമറ്റിക് ആവാനും, വിശ്വസിപ്പിക്കാന്‍ പ്രയാസമുള്ളതുമായ രംഗങ്ങളിലൂടെ കടന്ന് പോകേണ്ടി വരും. അതിനെ അതിജീവിച്ചുകൊണ്ട് സിനിമ എന്റര്‍ടൈന്‍മെന്റ് ആക്കിയതിലാണ് സംവിധായകന്റെ മിടുക്ക്. കുറവുകള്‍ മാത്രമുള്ള ഒരു ഗ്യാങ് എങ്ങനെ അതിബുദ്ധിമാനായ ഒരു വില്ലനെ നേരിടുന്നു എന്നത് തന്നെ ത്രില്ലിങ് ആയിട്ടുള്ള കഥയാണല്ലോ. അതിനെ എന്റര്‍ടൈന്‍മെന്റ് ആക്കുന്നത് സൂര്യയോട് ജിത്തു മാധവനുള്ള ആരാധനയാണ്. നമ്മള്‍ ആഘോഷിച്ചിട്ടുള്ള സൂര്യയുടെ പല സിനിമയിലെയും ഡലോഗുകളും റഫറന്‍സുകളും കടന്നുവരുമ്പോള്‍ തിയേറ്ററില്‍ ആവേശം നിറയുന്നത് അതുകൊണ്ടാണ്
കാസ്റ്റിങിലേക്ക് വന്നാല്‍
ഒരുപാട് കഥാപാത്രങ്ങളെ കൊണ്ട് സമ്പന്നമാക്കുന്നതല്ല സിനിമ, എന്നാല്‍ ഉള്ള കഥാപാത്രങ്ങള്‍ക്കെല്ലാം പെര്‍ഫക്ട് പ്ലേസിങ് ഉണ്ടായിരുന്നു. അതുപോലെ തന്നെ എടുത്ത് പറയേണ്ടതാണ് ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് തരുന്ന ഫ്രഷ്‌നസ്സ്. സൂര്യ യുടെ ഇമ്പരാജന്‍ എന്ന കഥാപാത്രം തന്നെ ആ പുതു നിലനിര്‍ത്തുന്നു. ലുക്കിലും ശരി, അവതരണത്തിലും ശരി. ആരാധകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സൂര്യയുടെ കണ്ണിനെ തന്നെ ഹൈലൈറ്റ് ചെയ്തതിലാണ് സംവിധായകന്‍ എത്രത്തോളം വലിയ സൂര്യ ഫാനാണ്, അദ്ദേഹത്തെ എത്രത്തോളം നിരീക്ഷിച്ചിട്ടുണ്ട് എന്ന് നമുക്ക് ബോധ്യപ്പെടുന്നത്.
ഇന്റലിജന്റ് ആയ ഒരു കഥാപാത്രം, അതുപോലെ തന്നെ രസകരവുമായിരിക്കണം അതിന് നസ്‌റിയ അല്ലാതെ മറ്റൊരു കഥാപാത്രമില്ല. എന്തുകൊണ്ട് സീന്‍ എഴുതുമ്പോള്‍ തന്നെ നസ്‌റിയയുടെ മുഖം വന്നു എന്ന് ജിത്തു മാധവന്‍ പറഞ്ഞു എന്നത് സിനിമ കാണുമ്പോള്‍ വ്യക്തമാവും. വെറുതേ വന്ന് പോവുന്ന സൈഡ് റോള്‍ നായിക വേഷമല്ല, നായകനൊപ്പം തന്നെ നില്‍ക്കുന്ന നായികയാണ്. ആക്ഷന്‍ രംഗങ്ങളെല്ലാം നസ്‌റിയ വളരെ ഈസിയായി കൈകാര്യം ചെയ്യുന്നത് പോലെ തോന്നും.
നസ്ലിന്‍ ഗഫൂര്‍- ഒന്നും പറയാനില്ല, വെറുതേ വന്ന് നിന്നാല്‍ തന്നെ മതി! സിനിമയില്‍ എന്നെ വ്യക്തിപരമായി ഏറ്റവും ആകര്‍ഷിച്ചത് നസ്ലിന്‍ തന്നെയാണ്. മലയാള സിനിമകളില്‍ വളരെ നിഷ്‌കളങ്കനായ, പല സാഹചര്യങ്ങളിലും നിസ്സഹായനായി പോകുന്ന ബോയ് നക്‌സറ്റ് ഡോര്‍ ഇമേജ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് നസ്ലിന്‍, അത് തന്നെയാണ് ഈ സിനിമയിലെ നടന്റെ കഥാപാത്രം കണ്‍വിന്‍സിങ് ആക്കുന്നത്. ഡയലോഗ് ഡെലിവറി ആയിക്കോട്ടെ, ഈശ്വരന്റെ ചെറിയ ചെറിയ മൂവ്‌മെന്റ്‌സ് ആയിക്കോട്ടെ, നോട്ടങ്ങള്‍ ആയിക്കോട്ടെ, ഡാന്‍സ് ആയിക്കോട്ടെ പുതിയൊരു നസ്ലിനെ കാണുന്നത് പോലൊരു ഫീല്‍ പ്രേക്ഷകര്‍ക്ക് തരും.
ഒരൊറ്റ സീനില്‍ വന്ന് പോകുന്ന ജ്യോതികയും, ഗസ്റ്റ് റോളിലെത്തുന്ന മലയാളത്തിന്റെ ഒരു യുവ സൂപ്പര്‍സ്റ്റാറുമടക്കം ഓരോരുത്തരും മികച്ചു നിന്നു എന്നല്ലാതെ പറയാനില്ല. ലാല്‍, ആനന്ദ് രാജ്, രാജ് പ്രിയന്‍ എന്നിവരുള്‍പ്പടെ ഒത്തിരി പുതിയ മുഖങ്ങളും സിനിമയില്‍ കാണാന്‍ പറ്റുന്നുണ്ട്.
സുശിന്‍ പെര്‍ഫക്ട് തമിഴ് ബീറ്റ് പിടിച്ചു
സിനിമയെ ഏറ്റവും മികച്ചതാക്കുന്ന, അല്ലെങ്കില്‍ സംവിധായകന്‍ മനസ്സില്‍ കണ്ട ഫെസ്റ്റിവല്‍ മൂഡിലേക്ക് സിനിമയെ എത്തിക്കുന്നത് സുശിന്‍ ശ്യാമിന്റെ സംഗീതം തന്നെയാണ്. ഇമോഷണല്‍ രംഗങ്ങളില്‍, ഇത് ഇമോഷനാണ് എന്ന് സുശിന്‍ മ്യൂസിക്കിലൂടെ കണ്‍വേ ചെയ്യുന്നുണ്ട്. സുശിന്‍ ശ്യാമും - ജിത്തു മാധവനും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയും, സുശിന്റെ ആദ്യത്തെ തമിഴ് സിനിമയുമാണ് സീന്‍. അനിരുദ്ധ്, സായി അഭയങ്കര്‍ സ്‌റ്റൈലില്‍ തന്നെ, അതേ സമയം ഒറു പുതുമയോടെയാണ് സുശിന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.




English (US) ·