ചെക്കപ് എല്ലാം കഴിഞ്ഞു, ഞാന്‍ ഓകെയാണ്; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവച്ച് നീരജ രാജേന്ദ്രന്‍

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam30 Apr 2026, 3:50 p.m. IST

കഴിഞ്ഞ രണ്ടാഴ്ചയായി തനിക്കൊപ്പം നിന്ന, തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് നീരജ രാജേന്ദ്രന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

neeraja rajendranനീരജ രാജേന്ദ്രൻ
മോന്‍ ഹാപ്പിയല്ലേ എന്ന് ചോദിച്ചുകൊണ്ട് പ്രേക്ഷക മനസ്സിലേക്ക് കയറിക്കൂടിയ അമ്മയാണ് നീരജ രാജേന്ദ്രന്‍ . ആവേശത്തിലെ അമ്മ വേഷം അത്രയധികം പ്രേക്ഷകര്‍ക്ക് ഹാപ്പിനസ്സ് കൊടുത്ത കഥാപാത്രമായിരുന്നു. ആഭ്യന്തര കുറ്റവാളി, അഭിലാഷം, വൈറസ്, സിയു സൂണ്‍ പോലുള്ള നിരവധി സിനിമകളില്‍ അഭിനയിച്ച നീരജ രാജേന്ദ്രന്‍ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് നല്‍കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയൊരു ഹാര്‍ട്ട് അറ്റാക് വന്നിരുന്നു, ചെറുതായി ബ്ലോക്കുകള്‍ കണ്ടു. രണ്ടാഴ്ച കൊണ്ടു തന്നെ കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ലാതെ ആരോഗ്യം വീണ്ടെടുത്തു എന്ന സന്തോഷ വാര്‍ത്തയാണ് നീരജ രാജേന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

Also Read: ഹരിദാസേ തന്റെ തങ്കമണിയെ ഞാന്‍ കണ്ടെടോ; 33 വര്‍ഷങ്ങള്‍ക്ക് ശേഷം രംഭയെ കണ്ടതിനെ കുറിച്ച് മനോജ് കെ ജയന്‍

ആശുപത്രിയില്‍ ചെക്കപ്പിനായി പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോ സഹിതമാണ് നീരജയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. കഴിഞ്ഞ രണ്ടാഴ്ചയായി എനിക്കൊപ്പം, ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും - എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി. നിങ്ങളിലൂടെ, എനിക്ക് ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു, വീണ്ടും ജോലിയിലേക്ക് തിരിച്ചുവരുന്നു- എന്നാണ് നീരജയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ, വീണ്ടും സന്തോഷമുള്ള മുഖത്തോടെ സജീവമാവൂ എന്നൊക്കെ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് കമന്റുകള്‍ വരുന്നത്. പ്രാര്‍ത്ഥനകളോടെയും സ്‌നേഹത്തോടെയുമാണ് നീരജയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിയ്ക്കുന്നത്. പുതിയ സിനിമകളുടെ ഡബ്ബിങും മറ്റു കാര്യങ്ങളുമായി വരും ദിവസങ്ങളില്‍ താന്‍ തിരിക്കലാണെന്ന് സമയം മലയാളത്തോട് പ്രതികരിക്കവെ നീരജ പറഞ്ഞു.

Also Read: വെറും ശരീരം പ്രദര്‍ശിപ്പിക്കുന്ന ഉദ്ഘാടക എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി; ഹണി റോസ് മികച്ച രണ്ടാമത്തെ നടി! നന്ദി പറഞ്ഞ് നടി


നടി ദര്‍ശന രാജേന്ദ്രന്റെ അമ്മ കൂടെയാണ് നീരജ. നാളെ റിലീസ് ചെയ്യാന്‍ പോകുന്ന മകളഉടെ പാട്രിയേറ്റ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ നീരജ. അതിന്റെ ഫോട്ടോകളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന, മഹേഷ് നാരായണന്റെ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ദര്‍ശന അവതരിപ്പിയ്ക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article