ചേട്ടന്‍ ഫ്രീയായിട്ട് വരണ്ടേ, വന്നാലുടന്‍ ഉണ്ടാവും; വിവാഹത്തെ കുറിച്ച് അനുശ്രീ, ആള്‍ ആരാണ്?

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam17 Apr 2026, 11:42 americium IST

അനുശ്രീയോട് പലപ്പോഴും പരും ചോദിച്ചിട്ടുള്ള ചോദ്യമാണ്, വിവാഹം കഴിക്കുന്നില്ലേ എന്ന്. ട്രഡീഷണല്‍ ലുക്കില്‍ ഒരുങ്ങുമ്പോള്‍ ആ ആഗ്രഗം തോന്നാറുണ്ടെന്നും, വേഷമൂരുമ്പോള്‍ അത് മാറും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ വിവാഹം ഉടനുണ്ടാവും എന്ന് അനുശ്രീ പറയുന്നു

anusreeഅനുശ്രീ
മുന്‍പും വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതേ മറുപടിയാണ് അനുശ്രീ പറഞ്ഞിട്ടുള്ളത്. നല്ലൊരു ഫോട്ടോഷൂട്ടിന് വേണ്ടി അണിഞ്ഞൊരുങ്ങുമ്പോള്‍ വിവാഹം കഴിക്കാനൊക്കെ തോന്നും, പക്ഷേ ആ മേക്കപ്പ് ഊരുന്നതോടെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും പോകും എന്ന്. ഇപ്പോഴിതാ കുറച്ചുകൂടെ വിശദമായി അക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം, തന്റെ വിവാഹം ഉടനുണ്ടാവും എന്ന സൂചനയും അനുശ്രീ നല്‍കുന്നു.

ഒരു ട്രഡീഷണല്‍ ലുക്കില്‍ ഒരുങ്ങുന്ന വീഡിയോയിലാണ് ഇപ്പോള്‍ അനുശ്രീ ഇക്കാര്യം സംസാരിക്കുന്നത്, എല്ലാവരും എന്നോട് ചോദിക്കും വിവാഹം കഴിക്കുന്നില്ലേ എന്ന്. എനിക്കിങ്ങനെയൊക്കെ ഒരിങ്ങുമ്പോള്‍ തോന്നും, അയ്യോ ഒന്ന് കല്യാണം കഴിച്ചാലോ എന്ന്. പക്ഷേ ഫോട്ടോഷൂട്ട് കഴിഞ്ഞ് ഇതൊക്കെ അങ്ങ് അഴിച്ചുവയ്ക്കുന്നതോടെ ആ ആഗ്രഹം അങ്ങ് തീരും.

Also Read: ദേഷ്യം വന്നാല്‍ നയന്‍ ടെറര്‍ ആണ്, പക്ഷേ എല്ലാത്തിനും കൂടെ നില്‍ക്കുന്ന ഭാര്യയുമാണ്; വിഘ്‌നേശ് ശിവന്‍

കല്യാണം കഴിക്കാനുള്ള മൂഡ് വരുമ്പോള്‍ ഞങ്ങള്‍ ഒരു ട്രഡീഷണല്‍ ലുക്ക് ഫോട്ടോഷൂട്ട് അങ്ങ് നടത്തി, ആ ആഗ്രഹം അങ്ങ് സഫലീകരിക്കും. പിന്നെ എന്റെ ചേട്ടന്‍ ഫ്രീയായിട്ടൊക്കെ വരണ്ടേ, എന്നിട്ട് കെട്ടാം. ഉടനെ ഉണ്ടാവും. ഈ വീഡിയോ ഇട്ട് കഴിയുമ്പോള്‍ എല്ലാവരും ചോദിക്കും ആരാ ചേച്ചി എന്ന്, ചേട്ടന്‍ വരട്ടെ വിമാനത്തില്‍ കയറി- അനുശ്രീ പറഞ്ഞു.

ടെലിവിഷന്‍ ഷോകളിലൂടെ അഭിനയ ലോകത്തേക്ക് വന്ന അനുശ്രീ ലാല്‍ ജോസിന്റെ ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി മാറി. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു അനുശ്രീ.

Also Read: തമന്നയുമായി ബ്രേക്കപ്പായതിന് ശേഷം നേരിടുന്ന സൈബര്‍ അറ്റാക്ക്, ഞങ്ങളും മനുഷ്യരാണ് എന്ന് വിജയ് വര്‍മ


Also Read: എന്തൊരു ദുഷ്ടനാണ് നിങ്ങളുടെ മകന്‍ എന്ന് പറയുമ്പോള്‍ അമ്മ കരയാറുണ്ട്; രവീന്ദ്രന്‍ പറയുന്നു

അതിനിടയില്‍ പലപ്പോഴായി അനുശ്രീയുടെ പ്രണയ - വിവാഹ ഗോസിപ്പുകളൊക്കെ പ്രചരിച്ചിരുന്നു. നടന്‍ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്നും വിവാഹമുണ്ടാകുമെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ അനുശ്രീ ചിരിച്ചുകൊണ്ട് തള്ളിക്കളയുകയായിരുന്നു.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article