സ്വന്തം ലേഖിക
17 April 2025, 11:54 AM IST

ഷൈൻ ടോം ചാക്കോ, സിസിടിവി ദൃശ്യം | ഫോട്ടോ: മാതൃഭൂമി, സ്ക്രീൻഗ്രാബ്
കൊച്ചി: സിനിമാ സ്റ്റൈലിൽ പോലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ. നിരന്തരമായി ലഹരികേസുകളുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയുടെ പേര് ഉയരുന്നതിന് പിന്നാലെയാണ് ഡാൻസാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയിൽ നിന്നും ജനൽ വഴി പുറത്തേക്കിറങ്ങിയോടിയത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലിൽ നിന്നുമാണ് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഷൈൻ.
സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. ആദ്യം ഇക്കാര്യങ്ങളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ച താരം പിന്നീട് താരസംഘടനക്ക് അടക്കം പരാതി നൽകുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ 5.30ഓടുകൂടിയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ മുറിയെടുക്കുന്നത്. പിന്നീട് ഷൈനിനെ കാണാനായി ഒരു പെൺസുഹൃത്ത് അവിടേക്ക് എത്തി. പിന്നീട് ഇവരും ഹോട്ടലിൽ മുറിയെടുത്തു. വൈകുന്നേരത്തോടെ ഇരുവരേയും കാണാൻ ഓരോ സുഹൃത്തുക്കളും എത്തിയിട്ടുണ്ടായിരുന്നു.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാൻസാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലിൽ പരിശോധനക്ക് എത്തിയത്. ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തുരുന്നു. ഡാൻസാഫ് സംഘം ഹോട്ടലിലെത്തി മുറി കണ്ടുപിടിച്ച് എത്തുമ്പോഴേക്കും ജനൽ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു. രണ്ടാം നിലയിൽ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്സിറ്റ് വഴി പടികളിറങ്ങി ഷൈൻ ഇറങ്ങി ഓടുകയും ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം ഹോട്ടലിലെ ഷൈൻ താമസിച്ചിരുന്ന മുറിയിൽ നിന്നു ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ആളെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.
Content Highlights: Actor Shine Tom Chacko escaped a constabulary raid astatine a Kochi hotel





English (US) ·