11 June 2025, 02:00 AM IST

കൊച്ചി: ജിയോജിത്തിന്റെ പുതിയ എക്സിക്യുട്ടീവ് ഡയറക്ടറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായി ജയകൃഷ്ണൻ ശശിധരൻ നിയമിതനായി. ടെക്നോളജി, കൺസൾട്ടിങ് മേഖലയിൽ 35 വർഷത്തിലേറെ പരിചയസമ്പത്തുള്ള ജയകൃഷ്ണൻ അമേരിക്കൻ കമ്പനിയായ അഡോബി കൺസൾട്ടിങ് ഫോർ ഇന്റർനാഷണൽ മാർക്കറ്റ്സിന്റെ വൈസ് പ്രസിഡന്റും ഏഷ്യാ പസിഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേധാവിയുമായിരുന്നു. ജിയോജിത്തിന്റെ ഡിജിറ്റല്‍, എഐ, ഇന്‍ഫര്‍മേഷന്‍ എന്നിവയുടെ നയരൂപീകരണത്തിന്റെയും നടപ്പാക്കലിന്റെയും ചുമതല ജയകൃഷ്ണന്‍ നിര്‍വഹിക്കും.
Content Highlights: Jayakrishnan Sasidharan, with 35+ years successful tech, joins Geojit arsenic Executive Director & CIO
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·