വളരെ സ്‌പൊണ്ടേനിയസ് ആയിട്ടുള്ള നടന്മാര്‍ നമുക്കിവിടെ മലയാളത്തിലുണ്ട്, അതില്‍ ഏറ്റവും മുന്നിലാണ് ജയറാമേട്ടന്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഹാപ്പി ഹസ്ബന്റ്‌സിലെ തന്നെ ജയറാമേട്ടന്റെ പല എക്‌സ്പ്രഷന്‍സും ഇന്നും വൈറലാണ്. ഷൂട്ടിങ് ചെയ്യുമ്പോഴും രസകരമാണ്. റിഹേഴ്‌സലില്‍ തന്നെ ഞങ്ങളുടെ ചിരിയൊക്കെ കഴിഞ്ഞിട്ടാണ് ടേക്കിലേക്ക് വരുന്നത്.
Also Read: പ്രേം എന്റെ ലക്കി ചാമാണ്, പക്ഷേ പ്രേമിനെ നോക്കാന്‍ ഇപ്പോള്‍ എനിക്ക് സമയമില്ല; സ്വാസിക പറയുന്നു
ഹാപ്പി ഹസ്ബന്റ്‌സിലെ കുറേ സീക്വന്റ്‌സ് ഞങ്ങള്‍ തായ്ലാഡില്‍ ആയിരുന്നു ഷൂട്ട് ചെയ്തിരുന്നത്. അവിടെ വച്ചാണ് ഞാനും ജയറാമേട്ടനും പിച്ച തെണ്ടാന്‍ പോയത്. ഷൂട്ടിങിനിടയില്‍ ബ്രേക്ക് വരുമ്പോള്‍ ജയറാമേട്ടന്‍ ചോദിക്കും, എന്നാല്‍ പിന്നെ നമുക്ക് പിച്ച എടുക്കാന്‍ പോയാലോ എന്ന്. എന്നിട്ട് ഞാനും ജയറാമേട്ടനും പാട്ട് പാടി ഡാന്‍സ് ഒക്കെ കളിച്ച് പൈസ ചോദിച്ച് പിച്ച തെണ്ടിയിട്ടുണ്ട്. ഞങ്ങള്‍ക്ക് കുറച്ച് കാശും കിട്ടി എന്ന് ഭാവന പറയുന്നു. ഇന്നോര്‍ക്കുമ്പോള്‍ അതൊക്കെ രസമുള്ള ഓര്‍മകളാണ്
അവിടെ ഉള്ള ആളുകള്‍ക്കൊന്നും ഞങ്ങളെ അറിയില്ലല്ലോ എന്ന ധൈര്യമാണ്. ഒന്ന് ആലോചിച്ചു നോക്കൂ, ഞങ്ങളിവിടെ അറിയപ്പെടുന്ന രണ്ട് ആര്‍ട്ടിസ്റ്റുകളാണ്. അറിയാത്ത നാട്ടില്‍ പോയി പിച്ച തെണ്ടുന്നു. വളരെ പ്രാന്തമായ ഒരു ഐഡിയ ജയറാമേട്ടന്‍ പറഞ്ഞപ്പോള്‍, എല്ലാവരും എന്ത് എന്ന് പറഞ്ഞ് ഞെട്ടി. ഞാന്‍ എന്നാല്‍ വാ പോകാം എന്ന് പറഞ്ഞാണ് കൂടെ പോയത്.
ഞങ്ങള്‍ രണ്ട് പേരും നിലത്തിരുന്ന് കൈയ്യില്‍ കിട്ടിയ സാധനമൊക്കെ നിലത്ത് തട്ടി, പാട്ട് പാടിയൊക്കെയാണ് പിച്ചയെടുത്തത്. എന്താണ് സംഭവം എന്ന് അവിടെയുള്ള ആളുകള്‍ക്ക് ഒന്നും മനസ്സിലായില്ല. അപ്പോള്‍ ആളുകള്‍ക്ക് മനസ്സിലാവാന്‍ വേണ്ടി, മണിയന്‍പിള്ള രാജു ചേട്ടന്‍ വന്ന് കൈയ്യിലുള്ള ഞങ്ങളുടെ മുന്നില്‍ വച്ചിട്ട് പോയി. ഹോ ഇതാണല്ലേ കോണ്‍സെപ്റ്റ് എന്ന് മനസ്സിലാക്കി അവിടെയുള്ള ആളുകളും പൈസ ഇട്ടിട്ട് പോകുകയായിരുന്നു. അങ്ങനെ ഞങ്ങളൊരു 100 ബാത്ത് (286 രൂപ) ഉണ്ടാക്കി. അപ്പോഴേക്കും ഷൂട്ടിന് വിളിച്ചതുകൊണ്ട് പോകേണ്ടി വന്നു. ആ സംഭവം ആരോ വീഡിയോ എടുത്തിരുന്നു, ഇപ്പോഴും ഹാപ്പി ഹസ്ബന്റിസിന്റെ എന്റ് കാര്‍ഡില്‍ ആ വീഡിയോ കാണാം- ഭാവന പറയുന്നു




English (US) ·