Published: November 08, 2026 12:13 PM IST
1 minute Read
ലിങ്കൺ ( ന്യൂസീലൻഡ്) ∙ ന്യൂസീലൻഡ് എയ്ക്കെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ എയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 5ന് 464 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് എ, രണ്ടാം ദിനം കളിനിർത്തുമ്പോൾ 2ന് 36 എന്ന നിലയിലാണ്.
What you should work next
2ന് 227 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ എയ്ക്ക് അർധസെഞ്ചറികളുമായി തിളങ്ങിയ താരങ്ങളുടെ ബാറ്റിങ്ങാണ് കരുത്തായത്. ക്യാപ്റ്റൻ ധ്രുവ് ജുറേൽ (95 പന്തിൽ 71), തിലക് വർമ (164 പന്തിൽ 81*), വാഷിങ്ടൻ സുന്ദർ (107 പന്തിൽ 50*) എന്നിവരാണ് രണ്ടാം ദിനം അർധസെഞ്ചറി നേടിയത്.
ആദ്യദിനം ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (138 പന്തിൽ 102) സെഞ്ചറിയും സായ് സുദർശൻ (255 പന്തിൽ 88) അർധസെഞ്ചറിയും നേടിയിരുന്നു. ദേവ്ദത്ത് പടിക്കൽ (15), രവീന്ദ്ര ജഡേജ (71 പന്തിൽ 25) എന്നിവരാണ് പുറത്തായ മറ്റു രണ്ടു ബാറ്റർമാർ. ആറാം വിക്കറ്റിൽ തിലക് വർമയും വാഷിങ്ടനും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു.
മറുപടി ബാറ്റിങ്ങിൽ പ്രസിദ്ധ് കൃഷ്ണയാണ് ന്യൂസീലൻഡിന്റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്. ജസ്പ്രീത് ബുമ്രയും കളിക്കുന്നുണ്ട്. 3 മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു. നവംബർ 19 മുതലാണ് ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ്.
English Summary:






English (US) ·