Published: September 28, 2026 11:41 AM IST Updated: September 28, 2026 09:28 PM IST
2 minute Read
നഗോയ∙ നഗോയ∙ നീരജ് ചോപ്രയില്ലെങ്കിലും ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിനു കുറവില്ല. പുരുഷ ജാവലിൻ ത്രോയിൽ വെള്ളിയും വെങ്കലവും ഇന്ത്യയ്ക്കാണ്. 85.72 മീറ്റർ ദൂരം കണ്ടെത്തിയ യശ്വീർ സിങ് വെള്ളിയും 84.35 മീറ്റർ എറിഞ്ഞ രോഹിത് യാദവ് വെങ്കലവും സ്വന്തമാക്കി. 88.55 മീറ്റർ എറിഞ്ഞ ശ്രീലങ്കൻ താരം റുമേഷ് പതിരാഗെയ്ക്കാണ് ജാവലിൻ സ്വർണം. പാക്കിസ്ഥാന്റെ അർഷദ് നദീം നാലാമതാണ് ഫിനിഷ് ചെയ്തത്. പുരുഷ ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ വെള്ളി നേടി. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തി. ആദ്യ ശ്രമത്തിൽ 7.66 മീറ്ററും, മൂന്നാം ശ്രമത്തിൽ 7.56 മീറ്ററുമാണ് ശ്രീശങ്കർ ചാടിയത്. നാലാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ കാലിനു പരുക്കേറ്റ താരം മത്സരത്തിൽനിന്നു പിൻമാറി.
What you should work next
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരം വിദ്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിലാണ് വിദ്യ മൂന്നാമത് ഫിനിഷ് ചെയ്തത്. ഹർഡിൽസിൽ മലയാളി താരം അനു രാഘവന് മെഡലില്ല. അനു അഞ്ചാമതായാണു ഫിനിഷ് ചെയ്തത്. പി.ടി. ഉഷയുടെ ദേശീയ റെക്കോർഡ് തിരുത്തിയ പ്രകടനമാണ് വിദ്യയുടേത്. നേരത്തേ 55.42 സെക്കൻഡായിരുന്നു വിദ്യയുടെ മികച്ച സമയം. പി.ടി.ഉഷയും ഇതേ സമയത്ത് മുൻപ് ഫിനിഷ് ചെയ്തിട്ടുണ്ട്. 42 വർഷങ്ങൾക്കു മുൻപ് ലൊസാഞ്ചലസ് ഒളിംപിക്സിൽ 55 സെക്കൻഡിനു താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായാണ് പി.ടി. ഉഷ ഈ റെക്കോർട്ടിട്ടത്. എന്നാൽ 2023 ഏഷ്യൻ ഗെയിംസിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വിദ്യയും ഉഷയ്ക്കൊപ്പമെത്തി. അതാണ് ഇപ്പോൾ വിദ്യ തന്നെ തകർത്തത്. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസില് ഇന്ത്യയ്ക്കു മെഡലില്ല. കഴിഞ്ഞ എഡിഷനിലെ സ്വർണ ജേതാവ് അവിനാഷ് സാബ്ലെ നാലാമതാണ് ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം ഗുൽവീർ സിങ് വെള്ളി മെഡൽ സ്വന്തമാക്കി. 3:36:72 മിനിറ്റിൽ ഫിനിഷ് ചെയ്ത ജപ്പാന്റെ കസുട്ടോ ഇസാവയ്ക്കാണ് സ്വർണം. 3:36:72 മിനിറ്റിലാണ് ഇന്ത്യൻ താരം ഓടിയെത്തിയത്. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണിത്.
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലാണ് ഇഷ സിങ് വെള്ളി മെഡൽ നേടിയത്. തുടർച്ചയായി അഞ്ച് ഷൂട്ടൗട്ടുകളിൽ പോരാടിയ ഇഷയ്ക്ക് ഒടുവിൽ ഒരു ഷോട്ടിന്റെ വ്യത്യാസത്തിലാണ് സ്വർണ മെഡൽ നഷ്ടമായത്. നിലവിൽ ലോക ഒന്നാം നമ്പറായ ഹൈദരാബാദ് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി, ആദ്യ മൂന്ന് ഷൂട്ടൗട്ടുകൾ ജയിച്ചാണ് വെള്ളി മെഡൽ പോരാട്ടത്തിലേക്ക് എത്തിയത്. തുടർന്ന് ചൈനയുടെ സിയാവോ ജിയാറൂയിക്സ്വാനുമായി സ്വർണ മെഡലിനായി രണ്ട് ഷൂട്ടൗട്ടുകളിൽ കൂടി ഇഷയ്ക്ക് മത്സരിക്കേണ്ടി വന്നു. നിശ്ചിത സീരീസുകൾ പൂർത്തിയായപ്പോൾ ഇരുവർക്കും 38 പോയിന്റ് വീതമായിരുന്നു. എന്നാൽ അവസാന ഷോട്ടിൽ ഇഷയ്ക്ക് പിഴച്ചതോടെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നേരത്തെ, രണ്ട് തവണ ഒളിംപിക് മെഡൽ ജേതാവായ മനു ഭാക്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനാകാത്തതിനെ തുടർന്ന് മെഡലില്ലാതെ മടങ്ങേണ്ടി വന്നിരുന്നു. യോഗ്യതാ റൗണ്ടിൽ 579 പോയിന്റ് മാത്രം നേടാനായ മനുവിന് 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. യോഗ്യതാ റൗണ്ടിൽ 580 പോയിന്റ് നേടിയാണ് ഇഷ ഫൈനലിലെത്തിയത്. നേരത്തെ നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും മെഡൽ നേടാനാകാതിരുന്ന മനുവിന്, കരിയറിലെ തന്നെ ഏറ്റവും നിരാശാജനകമായ ടൂർണമെന്റായി ഇത് മാറി. 25 മീറ്റർ പിസ്റ്റൾ വനിതാ ടീം ഇനത്തിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, നിർണായക ഘട്ടത്തിൽ രാഹി സർനോബത്തിന് പിഴച്ചത് തിരിച്ചടിയായി. നാലാം സീരീസിൽ (ഓരോ സീരീസിലും അഞ്ച് ഷോട്ടുകൾ വീതം) രാഹിക്ക് 39 പോയിന്റ് മാത്രമാണ് നേടാനായത്. വനിതകളുടെ -78 കിലോഗ്രാം കുറാഷിൽ പിൻകി ബൽഹാര വെങ്കല മെഡൽ നേടി. സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ സുമിൻ മോയോട് 0-5 ന് പരാജയപ്പെട്ടതോടെയാണ് വെങ്കലമെഡൽ കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. മത്സരത്തിൽ പിങ്കിക്ക് ‘ഡാക്കി’ (പെനാൽറ്റി) ലഭിച്ചപ്പോൾ സുമിൻ മോ ‘യോൻബോഷ്’ പോയിന്റ് സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ പിങ്കിയുടെ രണ്ടാമത്തെ മെഡലാണിത്. 2018ൽ ജക്കാർത്ത ഗെയിംസിൽ കുറാഷ് ആദ്യമായി ഉൾപ്പെടുത്തിയപ്പോൾ വനിതകളുടെ -52 കിലോഗ്രാം വിഭാഗത്തിൽ താരം വെള്ളി മെഡൽ നേടിയിരുന്നു.
English Summary:






English (US) ·