04 September 2025, 09:56 AM IST
.jpg?%24p=555d3e8&f=16x10&w=852&q=0.8)
Image: Freepik
ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ വന്‍തോതില്‍ നികുതി ഇളവ് പ്രഖ്യാപിച്ചത് ആഘോഷമാക്കി വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 600 പോയന്റിലേറെ മുന്നേറ്റം നടത്തി. നിഫ്റ്റിയാകട്ടെ 24,910 നിലവാരത്തിലെത്തുകയും ചെയ്തു.
ഏഴ് ശതമാനത്തിലേറെ കുതിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് നേട്ടത്തില്‍ മുന്നില്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികള്‍ നാല് ശതമാനം വരെ ഉയര്‍ന്നു. അതേസമയം, എന്‍ടിപിസിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും നേരിയതോതില്‍ ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി ഓട്ടോ സൂചിക 2.4 ശതമാനം ഉയര്‍ന്ന് സെക്ടറല്‍ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എഫ്എംസിജി, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഫാര്‍മ, സ്വകാര്യ ബാങ്ക് സൂചികകളും നേട്ടത്തിലാണ്.
ഉത്സവകാലം വരുന്നതിനാല്‍ അവശ്യവസ്തുക്കള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവയിലെ നികുതിയിളവുകള്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലാണ് സൂചികകള്‍ക്ക് തുണയായത്.
Content Highlights: GST Reforms Boost Market: Sensex Surges 600 Points, Nifty Crosses 24,900
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·