ജിഎസ്ടിയില്‍ പുതുതലമുറ പരിഷ്‌കരണം: നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും

5 months ago 5

രക്ക് സേവന നികുതി(ജിഎസ്ടി)യില്‍ വന്‍ പരിഷ്‌കരണവുമായി സര്‍ക്കാര്‍. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതലമുറ ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ചത്. ദീപാവലിയോടെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ അടയ്ക്കുന്ന നികുതി ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. അതോടെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വിലകുറയാനും ഇടയാക്കും. ചെറുകിട വ്യവസായങ്ങള്‍ക്കും എംഎസ്എംഇകള്‍ക്കും പ്രയോജനപ്പെടുന്നതാണ് പരിഷ്‌കാരമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നികുതി സ്ലാബുകള്‍ ലയിപ്പിക്കുന്നതിനും ചില ഉത്പന്നങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും ജിഎസ്ടി ഘടന ലളിതമാക്കുന്നതിനും മന്ത്രിതല സമതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടെയാണ് മോദിയുടെ പ്രഖ്യാപനം.

സ്വര്‍ണം, വെള്ളി എന്നിവ ഒഴികെയുള്ളവയ്ക്കും സേവനങ്ങള്‍ക്കും നിലവില്‍ നാല് സ്ലാബുകളിലായി 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജിഎസ്ടി ഈടാക്കുന്നത്. സിഗരറ്റ്, ആഡംബര കാറുകള്‍ തുടങ്ങിയവയ്ക്ക് അധിക ലെവിയും ചുമത്തുന്നുണ്ട്.

പാക്ക് ചെയ്ത ഭക്ഷണ പാനീയങ്ങള്‍, വസ്ത്രങ്ങള്‍, ഹോട്ടല്‍ താമസം എന്നിവയുള്‍പ്പടെ 20 ശതമാനത്തോളം ഇനങ്ങള്‍ 12 ശതമാനം സ്ലാബിന് കീഴിലാണ് വരുന്നത്. മൊത്തം ഉപഭോഗത്തിന്റെ 5 മുതല്‍ 10 ശതമാനംവരെയാണ് ഈ വിഭാഗം ഉള്‍പ്പെടുന്നത്. മൊത്തം വരുമാനത്തിന്റെ ആറ് ശതമാനവുമാണ്.

ഇവയില്‍ മിക്കതും അഞ്ച് ശതമാനം സ്ലാബിലേക്കും ചിലത് 18 ശതമാനം സ്ലാബിലേക്കും മാറ്റുകയാണെങ്കില്‍ 50,000 കോടി രൂപയുടെ (ജിഡിപിയുടെ 0.15 ശതമാനം)വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുക. കുടുംബങ്ങള്‍ക്ക് അധികമായി ലഭിക്കുന്ന വരുമാനത്തിലൂടെ ഉപഭോഗം കൂടുമെന്നതും നേട്ടമാണ്. ഇതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: GST Reform: Next-Generation Changes to Lower Prices connected Essential Goods

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article