29 August 2025, 03:51 PM IST
.jpg?%24p=e5a33f6&f=16x10&w=852&q=0.8)
Photo: UNI
മുംബൈ: റിലയന്‍സ് ജിയോ അടുത്ത വര്‍ഷം പകുതിയോടെ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് മുകേഷ് അംബാനി. 48-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികായാണെന്ന് ഓഹരി ഉടമകളോട് അദ്ദേഹം പറഞ്ഞു.
വിദേശ കമ്പനികളുടേതിന് സമാനമായ മൂല്യം കൈവരിക്കാന്‍ ജിയോയ്ക്ക് ശേഷിയുണ്ടെന്ന് തെളിയിക്കും. 500 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ജിയോ പിന്നിട്ടു കഴിഞ്ഞു. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ എല്ലാംകൂടി ചേര്‍ത്ത് വെച്ചതിനേക്കാളും വരും ജിയോയുടെ ഉപയോക്താക്കളെന്നും അംബാനി പറഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തില്‍ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിയോ നേടിയത്. ജിയോ പ്ലാറ്റ്ഫോംസിന്റെ സബ്സിഡിയറിയായ റിലയന്‍സ് ജിയോ 2016 സെപ്റ്റംബറിലാണ് ഉപഭോക്താക്കളിലെത്തിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്ക് ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ.
Content Highlights: eliance Jio IPO Expected Next Year: Mukesh Ambani Announces Market Debut
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·