11 April 2025, 01:17 PM IST

പ്രതീകാത്മകചിത്രം
ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ധനകാര്യ സേവന (എന്‍ബിഎഫ്സി) വിഭാഗമായ ജിയോഫിന്‍ ഓഹരി അധിഷ്ഠിത വായ്പ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. 9.99 ശതമാനം പലിശ നിരക്ക് മുതല്‍, ഓഹരികള്‍ ഈടായി നല്‍കിയാല്‍ പൂര്‍ണമായും ഡിജിറ്റല്‍ വായ്പ ജിയോഫിന്നില്‍ നിന്ന് ലഭിക്കും.
പത്ത് മിനിറ്റിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ നേടാം. ഓഹരികള്‍ വില്‍ക്കാതെ തന്നെ അത് ഉപയോഗപ്പെടുത്തി വായ്പ നേടാമെന്നതാണ് പ്രത്യേകത.
ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ ലഭിക്കും. വ്യക്തികളുടെ റിസ്‌ക് പ്രൊഫൈലിന് അനുസരിച്ചാകും ലോണുകള്‍ അനുവദിക്കുക. പരമാവധി മൂന്ന് വര്‍ഷമാകും വായ്പയുടെ കാലാവധി. നേരത്തെ വായ്പ തിരിച്ചടച്ചാല്‍ ചാര്‍ജുകള്‍ ഈടാക്കുന്നുമില്ല.
ഭവന വായ്പ, പ്രോപ്പര്‍ട്ടി വായ്പ, കോര്‍പ്പറേറ്റ് ഫൈനാന്‍സിംഗ് തുടങ്ങിയവ ജിയോഫിനാന്‍സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. യുപിഐ പേമെന്റുകള്‍, മണി ട്രാന്‍സ്ഫര്‍, സേവിംഗ്സ് അക്കൗണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ് പോര്‍ട്ട്ഫോളിയോ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങളും ജിയോഫിനാന്‍സ് ആപ്പ് നല്‍കുന്നുണ്ട്.
Content Highlights: jioFin Share-backed Loans: Get Up to ₹1 Cr
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·