‘ജീവനുള്ള പുഴുവിനെയാണ് കിട്ടിയതെന്ന് ആരു പറഞ്ഞു? ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കട്ടെ; ഞാൻ യുഡിഎഫുകാരനായിരുന്നു’– വിഡിയോ

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 07, 2026 06:51 PM IST Updated: November 07, 2026 10:19 PM IST

1 minute Read

ജിജോ ജെയിംസ് മാധ്യമങ്ങളെ കണ്ടപ്പോൾ.
ജിജോ ജെയിംസ് മാധ്യമങ്ങളെ കണ്ടപ്പോൾ.

കോഴിക്കോട്∙ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭക്ഷണത്തിൽനിന്നു പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസ് പ്രതികരണവുമായി രംഗത്ത്. ജീവനുള്ള പുഴുവിനെയാണ് തനിക്ക് ഭക്ഷണത്തിൽനിന്നു കിട്ടിയതെന്ന് ആരാണ് പറഞ്ഞതെന്ന് ജിജോ ചോദിച്ചു.

What you should work next

‘‘ജീവനുള്ള പുഴുവിനെ എനിക്ക് ഭക്ഷണത്തിൽനിന്നു ലഭിച്ചതായി ഞാൻ എവിടെയെങ്കിലും പറഞ്ഞതിന് തെളിവുണ്ടോ? ജീവനുള്ള പുഴു എന്നു പറഞ്ഞത് ആരാണ്? എനിക്കറിയില്ല ആരാണ് അതു പറഞ്ഞതെന്ന്. ശരിയും തെറ്റും ഏതാണെന്ന് സമൂഹമാധ്യമങ്ങൾ ഏതായാലും തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് കോടതി എന്തായാലും എന്നെ ശിക്ഷിക്കില്ല. എനിക്കുണ്ടായ വ്യക്തിഹത്യയ്ക്കും മാനഹാനിക്കും എന്തു പരിഹാരമുണ്ടെന്ന ചോദ്യത്തിന് മറുപടിയുണ്ടോ?.’’ ജിജോ മാധ്യമങ്ങളോടു ചോദിച്ചു.

സംഭവത്തിൽ ഗൂഢാലോചനയുണ്ടായോ എന്നു അന്വേഷിക്കട്ടെ എന്നും തനിക്കുണ്ടായ മാനഹാനിക്ക് ആരു മറുപടി പറയുമെന്നും ജിജോ ചോദിച്ചു. ‘‘ഗുഢലാചോനയുണ്ടെന്ന് പലരും പറയുന്നുണ്ട്. അത് അന്വേഷിക്കട്ടെ. ഞാനാണോ വേറേ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നതെന്ന് സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടക്കട്ടെ. എന്റെ ഫോണടക്കം ഫൊറൻസിക്കിന്റെ കയ്യിലുണ്ട്.

ഏത് അന്വേഷണവും നേരിടാൻ മാനസികമായി തയാറെടുത്തു കഴിഞ്ഞ വ്യക്തിയാണ് ഞാനെന്ന് എന്നെ കണ്ടാൽ മനസ്സിലാകും. എനിക്കും കുടുംബത്തിനും മാനസിക വ്യഥയും വലിയ നഷ്ടവുമുണ്ടായി. ഇതിനൊക്കെ ആര് മറുപടി പറയും? അതുകൊണ്ടുതന്നെ സത്യം പുറത്തുവരിക മാത്രമാണ് എനിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള വഴി.’’– ജിജോ പറഞ്ഞു.

കഴിഞ്ഞ ആറു വർഷമായി താൻ സജീവരാഷ്ട്രീയത്തിൽ ഇല്ലെന്നും ജിജോ പറഞ്ഞു. ‘‘ഞാനൊരു പ്രാദേശിക പൊതുപ്രവർത്തകനായിരുന്നു. ഞാൻ യുഡിഎഫുകാരനായിരുന്നു. തിരഞ്ഞെടുപ്പിൽ ചിഹ്നത്തിൽ മത്സരിച്ചയാളാണ്. എന്നാൽ കഴിഞ്ഞ ആറു വർഷമായി പൊതുപ്രവർത്തനരംഗത്തോ രാഷ്ട്രീയ രംഗത്തോ ഞാനില്ല.’’ ജിജോ കൂട്ടിച്ചേർത്തു.

എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം സ്കൂളിലെ അധ്യാപകനായ ജിജോയെ, സ്കൂൾ കായികമേളയിൽ വിളമ്പയിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന സ്കൂൾ കായിക മേളയ്ക്കിടെ കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഭക്ഷണശാലയിലെത്തിയ ജിജോ സാമ്പാറിൽ പുഴുവുണ്ടെന്ന് ആരോപിച്ച് വിഡിയോ പകർത്താൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

സംഘാടകർ ഇതു തടഞ്ഞതോടെ സ്റ്റേഡിയത്തിനു പുറത്ത് സംഘർഷാവസ്ഥയുണ്ടായത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുകയായിരുന്നു. ഫുഡ്‌ കമ്മിറ്റി കൺവീനവർ നൽകിയ പരാതിപ്രകാരം ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഈ മാസം 2നാണ് ജിജോയ്ക്ക് ജാമ്യം ലഭിച്ചത്.

English Summary:

Jijo James sports teacher contention starts with his caller effect regarding the allegations of uncovering a maggot successful the nutrient during the Kerala authorities schoolhouse sports meet. He questioned who claimed the maggot was live and raised concerns astir the terrible defamation and intelligence agony helium and his household faced.

Read Entire Article