ജീവിച്ചാലും മരിച്ചാലും അതിന്മേൽ ഉള്ള എല്ലാ യോഗ്യതയും രേണുവിന് മാത്രമാണ്.. എന്തെങ്കിലും ചെയ്ത് അവര് ജീവിക്കട്ടെ

5 months ago 6

Authored by: ഋതു നായർ|Samayam Malayalam29 Jul 2025, 8:30 am

അന്ന് സുധിച്ചേട്ടനൊപ്പം ആദ്യം ഉണ്ടായിരുന്നത് ശാലിനി പിന്നെ ശിഖ എന്നിവരാണ്! ഒരു സ്ത്രീ എന്ന നിലക്ക് രേണുവിനൊപ്പം അവർക്ക് ഒപ്പം തന്നെയാണ് ഞാൻ

രേണു സുധി& ദിയ സനരേണു സുധി& ദിയ സന (ഫോട്ടോസ്- Samayam Malayalam)
രേണു സുധിക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ആയ ദിയ സന . സ്ത്രീയെന്ന നിലയിൽ താൻ രേണുവിന്റെ ഒപ്പമെന്നും ദിയ സന പറയുന്നു.

ദിയ സനയുടെ വാക്കുകൾഎനിക്ക് വർഷങ്ങൾക്ക് മുന്നേ അറിയുന്ന ആര്ടിസ്റ്റ് ആണ് കൊല്ലം സുധി ചേട്ടൻ പല സ്റ്റേജ് പ്രോഗ്രാമിലും കോമഡി സ്റ്റാർസിലും ഒക്കെ വച്ച് കണ്ടും സംസാരിച്ചിട്ട് വിശേഷങ്ങൾ തിരക്കാറൊക്കെ ഉണ്ടായിരുന്നു..

ഞാൻ കാണുന്ന സമയത്ത് വളരെ ചെറുപ്പമാണ് അന്ന് പുള്ളിയോടൊപ്പം ആദ്യം ഉണ്ടായിരുന്നത് ശാലിനി, പിന്നെ ശിഖ ഇവരാണ്..

അതിന് ശേഷം സ്റ്റാർ മാജികിൽ രേണുവിനെ കുഞ്ഞുങ്ങളെ ഒക്കെ പരിചപ്പെടുത്തുന്നത് കണ്ടു.. ഇന്ന് എനിക്ക് കൊല്ലം സുധി ചേട്ടനെക്കാളും വലിയ ഇഷ്ടമാണ് രേണു സുധിയെ..
ALSO READ:മോനിഷ മാത്രമല്ല ഒരാൾ കൂടിയുണ്ട്! എന്റെ ജന്മസാഫല്യമാണ് മോനിഷയെ വെള്ളിത്തിരയിൽ കാണാൻ കഴിഞ്ഞത്

എന്തുകൊണ്ടെന്നാൽ കൊല്ലം സുധി ചേട്ടൻ മരിച്ചതിനു ശേഷം ആ സ്ത്രീ അനുഭവിക്കുന്ന അവസ്ഥ എന്റെ പൊന്നോ.. സൈബറിടത്തെ ആക്രമണം ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ എന്ന നിലക് പറയുന്നതാണ് അവർക്കൊപ്പം തന്നെയാണ്..

ഇനി എന്ത് തേങ്ങായെന്നു പറഞ്ഞാലും അഭിപ്രായ സ്വതന്ത്രമാണെന്ന് പറഞ്ഞു കുറെ അലവലാതികളായ യൂട്ടൂബേർസ് അത്പോലെ ഒന്ന് രണ്ട് പെണ്ണുങ്ങൾ ഒക്കെ ഈ രേണുവിനെ വിറ്റ് തിന്നുന്ന ഭക്ഷണം എങ്ങനെ ദഹിക്കുന്നോ എന്തോ..

ALSO READ: തൊട്ടതെല്ലാം പരാജയം, രാശിയില്ലാത്ത നടി എന്ന പേര്; തകർച്ചകളെ നേരിട്ട് മുന്നോട്ടു വന്ന കീർത്തി സുരേഷ്
ഇനി സുധിചേട്ടനെ വിറ്റ് രേണു തിന്നുന്നു എന്ന് പറഞ്ഞാൽ സുധിച്ചേട്ടന്റെ രണ്ട് മക്കളും രേണുവിന്റെ കൂടെയാണ്.. ജീവിച്ചാലും മരിച്ചാലും അതിന്മേൽ തിന്നാനുള്ള എല്ലാ യോഗ്യതയും രേണുവിന് മാത്രമാണ്.. എന്തെങ്കിലും ചെയ്ത് അവര് ജീവിക്കട്ടെ.. വളർത്തമ്മയും നോക്കമ്മയും കുറിയമ്മയുമൊക്കെ വന്ന സ്ഥിതിക്ക് ഇൻഷുറൻസ് പൈസ രേണു സുധിക്കും മക്കൾക്കും കിട്ടും.. അപ്പൊ എല്ലാവരും പിരിഞ്ഞു പോണ്ടതാണ്..
Read Entire Article