രാധിക ആപ്‌തെയും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍, ടൈറ്റില്‍ റോള്‍ ആയ അക്ക എന്ന ശക്തമായ വേഷം തന്നെയാണ് കീര്‍ത്തി സുരേഷ് ചെയ്യുന്നത്. സത്യത്തില്‍ ബോളിവുഡില്‍ താന്‍ ചെയ്യേണ്ടിയിരുന്ന ആദ്യത്തെ സിനിമ അക്ക ആയിരുന്നു എന്നും കീര്‍ത്തി സുരേഷ് പറയുന്നുണ്ട്. ഇത്രയും പവര്‍ഫുള്‍ ആയ ഒരു കഥാപാത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല, ജീവിതത്തില്‍ ഒന്നിനും കുറ്റബോധം തോന്നാത്ത ആളാണ് ഞാന്‍ എന്ന് കീര്‍ത്തി പറയുന്നു.
താഷിയെ വിശ്വസിക്കാന്‍ പറ്റില്ല, എല്ലാം കള്ളം; പൊട്ടിക്കരഞ്ഞ്, എല്ലാം എറിഞ്ഞു പൊട്ടിച്ചുകൊണ്ട് നേഹ!
ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തിയത്. എന്നാല്‍ അതിന് മുന്‍പ് കരാര്‍ ചെയ്ത ചിത്രമായിരുന്നുവത്രെ അക്ക. പക്ഷേ അക്കയ്ക്ക് മുന്‍പ് ബേബി ജോണ്‍ സംഭവിച്ചതില്‍ എനിക്ക് യാതൊരു തര റിഗ്രറ്റ്‌സും ഇല്ല. എന്ത് സംഭവിക്കുന്നുണ്ടെങ്കിലും അതിനൊരു കാരണമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ബേബി ജോണ്‍ വിജയ്ക്കാത്തതിലും ഞാന്‍ വിഷമിക്കുന്നില്ല, അതിന് എന്തെങ്കിലും കാരണമുണ്ടായിരിക്കാം. ബേബി ജോണ്‍ എന്ന സിനിമ കണ്ടിട്ടാണ് എന്നെ റഫ്ത്താര്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചത്. രാജ് കുമാര്‍ റാവു സാറിനൊപ്പമാണ് ഞാന്‍ റഫ്ത്താര്‍ ചെയ്യുന്നത്. എല്ലാത്തിനും ഒരു കാരണമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്
ആറ് മാസം വെറുതേ ഇരുത്തിലും കുറ്റബോധമില്ല
മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് ശേഷം തനിക്ക് ആറ് മാസത്തോളം സിനിമകള്‍ വന്നിരുന്നില്ല, പക്ഷേ അതിലും നഷ്ടബോധമോ കുറ്റബോധമോ തോന്നിയിട്ടില്ല, അതും വ്യക്തിപരമായും കരിയര്‍ പരമായും തനിക്ക് നല്ലതായിരുന്നു എന്ന് കീര്‍ത്തി സുരേഷ് പറയുന്നുഎന്തുകൊണ്ട് അത് സംഭവിച്ചു എന്നെനിക്ക് കൃത്യമായി അറിയാം. മഹാനടി എന്ന ചിത്രം ചെയ്യുന്നത് വരെ ഞാന്‍ കൊമേര്‍ഷ്യല്‍ സിനിമകള്‍ മാത്രമാണ് ചെയ്തിരുന്നത്, വലിയ അഭിനയപ്രാധാന്യമുള്ള റോളുകള്‍ ഒന്നും ചെയ്തിട്ടില്ല. നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് ശേഷം എനിക്ക് തരുന്ന റോളുകളില്‍ മേക്കേഴ്‌സിനും കുറച്ച് ചിന്തിക്കാന്‍ സമയം ആവശ്യമായിരുന്നു. അതിനുള്ള സമയമായിട്ടാണ് ഞാനതിനെ കാണുന്നത്, ആ ബ്രേക്ക് കരിയറിനെ നല്ല രീതിയില്‍ ഗുണം ചെയ്തു.
അത് മാത്രമല്ല, ആരോഗ്യപരമായി എനിക്ക് ഏറ്റവും ആവശ്യമുള്ള ഒരു ബ്രേക്ക് ആയിരുന്നു അത്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നു, തിരിച്ചു വരുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു എന്നതിനപ്പുറം യാതൊരു വ്യായമവും വര്‍ക്കൗട്ടും എന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. ആ ആറ് മാസം ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി, എന്റെ ട്രാന്‍സ്ഫര്‍മേഷന്റെ സമയം കൂടെയായിരുന്നു അത്, ആ മാറ്റം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. സാമ്പത്തികമായി ബാധിച്ചപ്പോള്‍ മാത്രമാണ്, ചെറുതായൊരു പ്രശ്‌നം അനുഭവപ്പെട്ടത്. അല്ലാത്ത പക്ഷം ആ ആറ് മാസം എനിക്ക് ഗുണകരമായിരുന്നു എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്




English (US) ·