ഞങ്ങള്‍ രണ്ടു പേരും സീരിയസായിരുന്നു, പ്രായം പ്രശ്‌നമായി, വീട്ടുകാര്‍ എതിര്‍ത്തു; പാളിപ്പോയ പ്രണയത്തെ കുറിച്ച് ഭാവന

3 weeks ago 3
കന്നട നിര്‍മാതാവായ നവീനുമായി ഭാവന പ്രണയത്തിലായിരുന്നു, പിന്നീടാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ നവീനെ പ്രണയിച്ചു വിവാഹം ചെയ്യുന്നതിന് മുന്‍പ് തനിക്ക് മറ്റൊരു സീരിയസ് റിലേഷന്‍ഷിപ് ഉണ്ടായിരുന്നു എന്ന് ഭാവന വെളിപ്പെടുത്തുന്നു. ഓണം സ്‌പെഷ്യല്‍ ടിവി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

കോളേജ് പ്രണയമൊന്നും എനിക്കുണ്ടായിട്ടില്ല. പതിനഞ്ചാം വയസ്സിലാണ് സിനിമയിലേക്ക് എത്തിയത്. പിന്നെ കോളേജിലൊന്നും പോയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് എത്തിയതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഞാനൊരു കൊച്ചു കുട്ടിയാണ് എന്ന തോന്നലായിരുന്നു. പക്ഷേ എന്റെ ഇരുപതുകളുടെ തുടക്കത്തില്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു. എനിക്കും അദ്ദേഹത്തിനും അത് സീരിയസ് ആയിരുന്നു, പക്ഷേ വീട്ടുകാര്‍ക്ക് അത്ര സീരിയസ് ആയിരുന്നില്ല.

Also Read: ഇത്രയും ഹാപ്പിയായ കപ്പിളിനെ കുറിച്ചാണോ ഇല്ലാത്തത് പറഞ്ഞു നടന്നത്; നവീനിനൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിച്ച് ഭാവന

അദ്ദേഹത്തിന് പ്രായം കുറച്ചധികമായിരുന്നു, അതുകൊണ്ട് തന്നെ അച്ഛന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. മറ്റു ചില പ്രശ്‌നങ്ങള്‍ കൂടെ ഉണ്ടായി, അത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അതോടെ ആ പ്രണയം പോയി. പിന്നീട് ഞാന്‍ കല്യാണം കഴിച്ചതും പ്രണയിച്ചിട്ടു തന്നെയാണ്. അതിന് കുടുംബത്തിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല എന്നും ഭാവന പറയുന്നുണ്ട്.

2018 ല്‍ ആയിരുന്നു ഭാവനയുടെയും നവീന്റെയും പ്രണയ വിവാഹം. അതു വരെ പല പ്രണയ ഗോസിപ്പുകളിലും ഭാവനയുടെ പേരുകള്‍ വന്നിരുന്നു. എന്നാല്‍ എവിടെയും ഭാവന പിടികൊടുത്തില്ല. വിവാഹ നിശ്ചയം കഴിഞ്ഞത് പോലും വളരെ രഹസ്യമായിരുന്നു. അച്ഛനുള്ളപ്പോള്‍ തന്നെ വിവാഹം ഉറപ്പിച്ചിരുന്നു. അച്ഛന്റെ വേര്‍പാടിന്റെ സമയത്ത് നവീന്‍ നല്‍കിയ കരുത്താണ്, ആ മനുഷ്യനില്‍ തനിക്കേറ്റവും പ്രിയപ്പെട്ടവനായി മാറിയത് എന്ന് ഭാവന പറഞ്ഞിട്ടുണ്ട്.


ജീവിതത്തില്‍ ഏറ്റവും മോശമായ ഒരു അനുഭവം ഉണ്ടായപ്പോഴും, ആ വീഴ്ചയില്‍ കൂടെ നിന്ന് കരുത്ത് നല്‍കിയതും ഭാവനയ്ക്ക് നവീനായിരുന്നു. ആ ഷോക്കില്‍ നിന്ന് കരയകറും മുന്‍പ് തന്നെ വിവാഹിതയുമായി. വിവാഹം കഴിഞ്ഞതിന്റെ ഭാഗമായും, അതിജീവനത്തിന്റെ ഭാഗമായും പിന്നീട് ഭാവന അഭിനയത്തില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരുന്നു. മലയാളം വിട്ട് കന്നടയില്‍ സജീവമായ നടി, അഞ്ച് വര്‍ഷത്തിന് ശേഷമാണ് പിന്നീട് മലയാളത്തിലേക്ക് തിരിച്ചു വന്നത്.
Read Entire Article