ഞാനിങ്ങനെ ഒറ്റയ്ക്ക് ജീവിച്ചോളാം, റിലേഷന്‍ഷിപ്പിനോടും വിവാഹത്തോടും താത്പര്യമില്ല എന്ന് അര്‍ജുന്‍ ദാസ്

3 weeks ago 3
നായകനായും വില്ലനായും എല്ലാം തമിഴകത്ത് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുകയാണ് അര്‍ജുന്‍ ദാസ് . വിജയ് യുടെയും അജിത്തിന്റെയും വില്ലനായി അഭിനയിച്ച അര്‍ജുന്‍ തന്റെ ശബ്ദം കൊണ്ടാണ് വേറിട്ടു നില്‍ക്കുന്നത്. വണ്‍സ് മോര്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ നടന്‍. അതു കഴിഞ്ഞ് അടുത്ത പടം, കരിയറില്‍ അത്രയേറെ ഫോക്കസ്ഡ് ആയി പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ പ്രണയിക്കാനോ വിവാഹം ചെയ്യാനോ തനിക്ക് നേരമില്ല എന്നാണ് അര്‍ജുന്‍ പറയുന്നത്

ഒരു റിലേഷന്‍ഷിപ്പില്‍ ആയിരിക്കുമ്പോള്‍ രണ്ട് പേരും ചേര്‍ന്നതാണ്, എനിക്ക് അതിന് വേണ്ടി ഒരുപാട് സമയം കൊടുക്കാന്‍ കഴിയില്ല. ഹോ അവന്‍ വലിയ സീന്‍ ഇറക്കുന്നു എന്നൊക്കെ പറഞ്ഞേക്കാം. പക്ഷേ അതൊന്നുമല്ല, എനിക്ക് ദിവസവും ഷൂട്ടിങ് ഉണ്ട്. രാവിലെ ആറ് മണി മുതല്‍ രാത്രി ഒന്‍പത് മണിവരെയൊക്കെ ദിവസവും ഷൂട്ടിങ് ഉണ്ടാവും. അത്തരമൊരു സാഹചര്യത്തില്‍ എനിക്ക് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ സമയമുണ്ടാവുമോ എന്ന് എനിക്ക് അറിയില്ല.

Also Read: ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം തോന്നുന്നു, വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ മാറ്റം വന്നു എന്ന് ഐശ്വര്യ ലക്ഷ്മി

ഒരു റിലേഷന്‍ഷിപ് വേണം എന്നത് കൊണ്ട് എനിക്ക് ഒരു ബന്ധത്തിലേക്ക് കടക്കാന്‍ കഴിയില്ല. ഓപ്പോസിറ്റുള്ള ഒരു വ്യക്തിയ്ക്ക് അവര്‍ ആഗ്രഹിക്കുമ്പോഴുള്ള സമയം കൊടുക്കാതെ ട്രബിള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. ഇപ്പോള്‍ ഞാന്‍ സിംഗിളാണ്, ഹാപ്പിയാണ്, ജോളിയായിട്ടാണ് ജീവിക്കുന്നത്. ഞാന്‍ ഇങ്ങനെ തന്നെ ഇരുന്നോളം. അതുകൊണ്ട് മാത്രമാണ് ഒരു റിലേഷന്‍ഷിപ്പിലേക്ക് പോകാത്തത്

ഷൂട്ടിങിന് പോകുമ്പോള്‍ വീഡിയോ കോള്‍ ചെയ്ത്, ഞാന്‍ ഇവിടെയാണുള്ളത് എന്നൊക്കെ പറയുന്ന ഒരുപാടാളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല. രാവിലെ ഷൂട്ടിങിന് പോയാല്‍ അമ്മയെ വിളിക്കും, ഞാന്‍ സ്‌പോട്ടിലാണ് ഉള്ളത് എന്ന് പറയും. രാത്രി ഷൂട്ട് കഴിഞ്ഞിട്ട് വിളിക്കും. എന്റെ മാനേജരെ എന്തെങ്കിലും ആവശ്യത്തിന് വിലിക്കും. അതല്ലാതെ മറ്റൊരു ഡിസ്ട്രാക്ഷനും ഇല്ല. അവര്‍ക്കും അറിയാം, ഷൂട്ടിങ് സമയത്ത് ഞാന്‍ വിളിക്കുകയില്ല എന്ന്. അത്രയേറെ പ്രധാനമുള്ള കാര്യമുണ്ടെങ്കിലേ എന്നെ വിളിക്കാറുമുള്ളൂ. സുഹൃത്തുക്കളാണെങ്കിലും, അവര്‍ക്കറിയാം ഷൂട്ടിങ് സമയത്ത് ഞാന്‍ കോള്‍ എടുക്കില്ല എന്ന്.


റിലേഷന്‍ഷിപ്പില്‍ ആയാല്‍ പെട്ടന്ന് എവിടെയെങ്കിലും പോകണം, സിനിമയ്ക്ക് പോകണം, ഭക്ഷണം കഴിക്കാന്‍ പോകണം.. ഇതൊന്നും എനിക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ എനിക്ക് മറ്റൊരാളെ അപ്‌സെറ്റ് ചെയ്യാന്‍ ചെയ്യാന്‍ പറ്റില്ല- അര്‍ജുന്‍ ദാസ് പറഞ്ഞു. ഒറ്റയ്ക്കുള്ള ജീവിതം വളരെ അധികം ആസ്വദിക്കുന്നുണ്ട് എന്നും, എനിക്ക് എന്റേതായ ഒരുപാട് സമയം കിട്ടുന്നുണ്ട് എന്നുമാണ് നടന്‍ പറയുന്നത്.
Read Entire Article