നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും കാര്യത്തില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു, അവര്‍ ശരിക്കുമൊരു പവര്‍ കപ്പിളാണ്. സിനിമയില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ എപ്പോഴും മറ്റുള്ളവര്‍ പറയുന്നത്, എന്തിന് ഇവര്‍ ഇതൊക്കെ ചെയ്യണം എന്നാണ്. പക്ഷേ നയന്‍താരയെയും വിഘ്‌നേശ് ശിവനെയും സംബന്ധിച്ച്, ക്യാമറയ്ക്ക് മുന്നിലുള്ള അവരുടെ കഴിവും, ക്യാമറയ്ക്ക് പിന്നിലുള്ള അവരുടെ കാഴ്ചപ്പാടും വളരെ മനോഹരവും വ്യക്തവുമാണ്. അത് തന്നെയാണ് അവരുടെ വിജയവും, അതില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്.
കരയുന്നതുകൊണ്ട് നിങ്ങളുടെ ആണത്തം കുറഞ്ഞുപോകില്ല, സിനിമ പരാജയപ്പെടുമ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട് എന്ന് ദുല്‍ഖര്‍ സല്‍മാന്‍
സക്‌സസ് മീറ്റില്‍, നിര്‍മാതാക്കളായ നയന്‍താരയും വിഘ്‌നേശ് ശിവനും പങ്കെടുത്തിട്ടില്ല, അവര്‍ എന്തുകൊണ്ടാണ് വരാത്തത് എന്ന് സംസാരിക്കുന്നതിനിടയില്‍ രാധിക ചോദിക്കുന്നുണ്ട്. അവര്‍ പ്രത്യേകം നന്ദി അറിയിക്കും എന്നാണത്രെ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും അവര്‍ക്ക് വേണ്ടി ഈ അവസരത്തില് ഹായ് എന്ന ചിത്രത്തെ സ്വീകരിച്ചവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു എന്ന് രാധിക ശരത്കുമാര്‍ പറഞ്ഞു.
നയന്‍താര വളരെ ടഫ് ആയിട്ടുള്ള വ്യക്തിയാണ്. വളരെ മൃദുവായി ഇരിക്കുന്നത് പോലെ നമുക്ക് തോന്നും, പക്ഷേ അല്ല. ശാരീരികമായും മാനസികമായും നയന്‍ വളരെ അധികം ടഫ് ആണ്. നയന്‍താര എന്തുകൊണ്ടാണ് ഇത്രയും വലിയ സക്‌സസ് ആയത് എന്ന് എനിക്കറിയാം, അത് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. നയന്‍താരയ്ക്ക് ഭയങ്കര ക്ഷമയാണ്. 24 മണിക്കൂര്‍ നേരവും ഒരാള്‍ നയന്‍താരയുടെ തലമുടി പിടിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടാവും. എന്റെ സ്റ്റൈലിസ്റ്റ് എങ്ങനമായിരുന്നെങ്കില്‍, കുറച്ച് നേരം പോലും ഞാന്‍ ക്ഷമയോടെ ഇരിക്കില്ല, പിടിച്ച് അടിച്ചിട്ടുണ്ടാവും. പക്ഷേ നയന്‍താര ഓരോ ചെറിയ ഡീറ്റേയിലിങിലും അത്രയധികം കോണ്‍ഷ്യസ് ആണ്. അതാണ് അവരുടെ സക്‌സസ്.
അതിനൊപ്പം സെറ്റില്‍ എല്ലാവരെയും അത്രയും നന്നായി നയന്‍താര കെയര്‍ ചെയ്യും. ചിത്രത്തില്‍ പ്രഭു സാറുമുണ്ട്, അദ്ദേഹം വീട്ടില്‍ നിന്ന് എല്ലാവര്‍ക്കും ഭക്ഷണം കൊണ്ടു വരും. അത് അദ്ദേഹത്തിന്റെ അച്ഛന്‍ ശിവാജി ഗണേശന്‍ സര്‍ മുതലുള്ള ശീലമാണ്. പ്രഭു സര്‍ മാത്രമല്ല, നയന്‍താരയും എല്ലാവര്‍ക്കുമുള്ള ഭക്ഷണവും വീട്ടില്‍ നിന്ന് കൊണ്ടുവരും. ഹായ് സെറ്റ് ഓര്‍ക്കുമ്പോള്‍ തന്നെ ഇത്തരം മനോഹരമായ ഒരുപാട് ഓര്‍മകളാണ് എന്നാണ് രാധിക ശരത് കുമാര്‍ പറഞ്ഞത്.




English (US) ·