എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞു. അവളെ ഞാന്‍ എടുത്ത് നടന്ന കാലം ഇന്നലെ കഴിഞ്ഞത് പോലെ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. മറിയം, നീ എപ്പോഴും സന്തോഷമായിരിക്കട്ടെ, നിന്റെ ആ മനോഹരമായ പുഞ്ചിരി എന്നും മായാതെ നില്‍ക്കട്ടെ.. ഞങ്ങള്‍ എപ്പോഴും നിനക്ക് കൂടെയുണ്ടാകും. സുഹൈല്‍, കുടുംബത്തിലേക്ക് സ്വാഗതം- എന്നാണ് ഫോട്ടോകള്‍ക്കൊപ്പം നസ്‌റിയ നസീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
എന്നാല്‍ ചിത്രങ്ങളില്‍ ഒരാളുടെ അസാന്നിധ്യമാണ് ആളുകള്‍ ആദ്യം ശ്രദ്ധിച്ചത് എന്ന് കമന്റ് ബോക്‌സില്‍ വ്യക്തമാണ്. ചിത്രത്തില്‍ നസ്‌റിയയുടെ വാപ്പയും ഉമ്മയും അനിയനും മറ്റ് കുടുംബാഗങ്ങളുമൊക്കെയുണ്ട്. ചിത്രങ്ങളിലെ സെന്റ് ഓഫ് ദ അട്രാക്ഷനും നസ്‌റിയയാണ്. പക്ഷേ നസ്‌റിയയ്‌ക്കൊപ്പം ഫഹദ് ഫാസില്‍ ഇല്ല. നിങ്ങളുടെ ഭര്‍ത്താവ് എവിടെ, ഫഫ എവിടെ എന്നൊക്കെ ചോദിച്ചാണ് കമന്റുകള്‍.
ഫഹദ് ഫാസില്‍ ഒരുപക്ഷേ പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലുമാവാം. കരാട്ടൈ ചന്ദ്രന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഫഹദ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ എന്ന തെലുങ്ക് ചിത്രമാണ് ഏറ്റവുമൊടുവില്‍ ഫഹദിന്റേതായി റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിരക്കിലാണിപ്പോള്‍ ഫഹദ് ഫാസില്‍, അതിനൊപ്പം പ്രഡക്ഷന്‍ രംഗത്തും സജീവമാണ്.
സീന്‍ എന്ന സിനിമയുടെ ഗംഭീര വിജയത്തിന്റെ സന്തോഷത്തില്‍ നില്‍ക്കുകയാണ് നസ്‌റിയ നസീം. സൂര്യയും നസ്‌റിയയും ഒന്നിച്ച സീന്‍ എന്ന തമിഴ് ചിത്രം ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തിലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. പത്ത് ദിവസം കൊണ്ട് ചിത്രം 200 കോടിയിലേറെ കലക്ഷന്‍ നേടിക്കഴിഞ്ഞു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്‌റിയ ചെയ്ത തമിഴ് ചിത്രമായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീന്‍.




English (US) ·