ഹന്‍സിക കൃഷ്ണയുടെ പ്രതികരണം
മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എന്റെ സബ്‌സ്‌ക്രിപ്ഷന്‍ ചാനലിലെ ഒരു ഷെയര്‍ ചെയ്യാപ്പെട്ട സാഹചര്യമുണ്ടായി. തിരിഞ്ഞു നോക്കുമ്പോള്‍ അത് എന്റെ ഭാഗത്തുനിന്നുമുണ്ടായ ഏറ്റവും മോശമായ തീര്‍ത്തും അശ്രദ്ധമായ ഒരു കാര്യം തന്നെയാണ്. അതില്‍ എനിക്ക് അതിയായ കുറ്റബോധവുമുണ്ട്. അതിനെ ന്യായീകരിക്കാനല്ല ഈ പോസ്റ്റ്. പക്ഷേ കഴിഞ്ഞ ഒരു മാസത്തോളമായി ഞാന്‍ ഒരുപാട് വേദനയും കുറ്റബോധവും അനുഭവിക്കുന്നു. അവസാനം ഇതിനെ കുറിച്ച് തുറന്ന് പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷേ എന്നെ ശരിക്കും സ്‌നേഹിക്കുന്നവരുണ്ടെങ്കില്‍, എന്റെ കാര്യത്തില്‍ ആകുലതയുള്ളവരുണ്ടെങ്കില്‍ ഈ പറയുന്നത് അവര്‍ മനസ്സിലാക്കും, അത് ഒരു മാറ്റമുണ്ടാക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇപ്പോഴും എനിക്കറിയില്ല, ഞാനത് എന്തിന് പോസ്റ്റ് ചെയ്തു എന്ന്, അതൊരു അബദ്ധമായിരുന്നു. ഒട്ടും ആലോചിക്കാതെയെടുത്ത തീരുമാനം. അപ്പോള്‍ തന്നെ എനിക്കതില്‍ കുറ്റബോധവും തോന്നി. പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനകം അത് വേണ്ടായിരുന്നു എന്ന് തോന്നുകയും ഞാനത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും ചിലര്‍ അത് സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞിരുന്നു. പിന്നീടത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.
Also Read: ഇങ്ങനെയൊന്നും പോര, ഇതൊക്കെ മാറ്റണം എന്ന് ഭാര്യയും മക്കളും പറയുമോ? ഇന്ദ്രന്‍സ് പറഞ്ഞ മറുപടി
പലരും ഞാനത് പണത്തിനും പബ്ലിസിറ്റിയ്ക്കും വേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് അത് അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് എനിക്ക് ശരിക്കും മനസ്സിലാവുകയും ചെയ്യുന്നുണ്ട്. പക്ഷേ എനിക്ക് അത്തരമൊരു ഉദ്ദേശം ഉണ്ടായിരുന്നില്ല എന്ന് സത്യസന്ധമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു 20 വയസ്സുകാരി എന്ന നിലയില്‍ എനിക്ക് ഇതിനോടകം നന്നായി സമ്പാദിക്കാന്‍ കഴിയുന്നുണ്ട്, അതില്‍ ഞാന്‍ തൃപ്തയുമാണ്. പിന്നെ പബ്ലിസിറ്റി, എനിക്കും എന്റെ കുടുംബത്തിനും ഇത്ര കാലങ്ങളായി നിങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന സ്‌നേഹം തന്നെയാണ്.
ഇതില്‍ എനിക്കേറ്റവും വേദനയുണ്ടാക്കിയത്, ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ടാണ് എന്റെ സഹോദരി ഒരു മ്യൂസിക് ആല്‍ബം ഒരുക്കിയത്. ഞാനും അതിന്റെ ഒരു ചെറിയ ഭാഗമായിരുന്നു. ആ മ്യൂസിക് ആല്‍ബം റിലീസായി മൂന്ന് ദിവസങ്ങള്‍ക്കകമാണ് ഈ വീഡിയോ പുറത്തുവന്നത്. അതുമായി ബന്ധപ്പെട്ട് ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും അതിന് താഴെ വരുന്ന കമന്റുകള്‍ ഈ വീഡിയോയുമായി ബന്ധപ്പെട്ടതാണ്. എന്റെ ഒരു പ്രവൃത്തി എന്റെ സഹോദരിയുടെ പ്രയത്‌നത്തെയും നെഗറ്റീവാക്കി. പക്ഷേ ആ വീഡിയോ പൂക്കള്‍ എന്ന മ്യൂസിക് വീഡിയോയെ ബാധിച്ചിട്ടില്ല. എന്നിരുന്നാല്‍ പോലും ആളുകള്‍ മനസ്സിലാക്കും എന്ന് ഞാന്‍ കരുതുന്നു. ഒരു നെഗറ്റീവ് പബ്ലിസിറ്റിയും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചെയ്ത തെറ്റ് പൂര്‍ണമായും മനസ്സിലാക്കുന്നു, അതില്‍ പശ്ചാത്താപിക്കുന്നു
ഞാന്‍ ചെയ്ത ആ പ്രവൃത്തിയുടെ പേരില്‍ രണ്ട് പേരാണ് ശരിക്കും വേദന അനുഭവിച്ചത്, ഒന്നും ഞാനും മറ്റൊന്ന് എന്റെ കുടുംബവും. വൈകാരികമായും അല്ലാതിയും അതിന്റെ അനന്തരഫലം ഞങ്ങള്‍ മാത്രമാണ് അനുഭവിച്ചത്. അതുകൊണ്ടാമ് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്രയും ബുള്ളൂങും ഹരാസ്‌മെന്റും എന്നെ അത്രയധികം വേദനിപ്പിക്കുന്നത്. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ ജനങ്ങള്‍ എന്നെ നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ വിമര്‍ശനങ്ങള്‍ അതിര് കടക്കുമ്പോള്‍ അതിനപ്പുറത്തൊരാളുണ്ട്. അത്രധികം റിയാക്ഷന്‍ വീഡിയോകള്‍, വളരെ മോശം ഭാഷയിലുള്ള കുറ്റപ്പെടുത്തലുകള്‍ അവരുടെ വീഡിയോയുടെ എന്‍ഗേജ്‌മെന്റിന് വേണ്ടി മാത്രം ചെയ്യുമ്പോള്‍ എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും അത് വേദനിപ്പിക്കുന്നു. മറ്റുള്ളവരുടെ വേദനയെ ഇത്തരത്തില്‍ ബുള്ളീങ് ചെയ്ത് തൃപ്തിപ്പെടുന്നവരോട് എനിക്കൊന്നും പറയാനില്ല.
സിംപതി ക്രിയേറ്റ് ചെയ്യാനൊന്നുമല്ല ഇപ്പോള്‍ ഈ പോസ്റ്റ്. എന്റെ മനസ്സിലെന്താണ് ഉള്ളത് എന്ന് സത്യസന്ധമായി പറയണമായിരുന്നു. പലരും എന്നോട് ചോദിച്ചു എന്താണ് ഞാന്‍ 299 ല്‍ നിന്ന് 399 ലേക്ക് എന്റെ സബ്‌സ്‌ക്രിപ്ഷന്‍ റേറ്റ് കൂട്ടിയത് എന്ന്. മറ്റൊന്നിനുമല്ല, അതോടുകൂടെ ആളുകള്‍ ചാനല്‍ ഒഴിവാക്കി പോയി, എനിക്കത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. പക്ഷേ അത് കൂടുതല്‍ നെഗറ്റീവ് ആയതേയുള്ളൂ എന്നെനിക്കറിയാം. എന്നെ വിശ്വസിക്കാന്‍ ഞാന്‍ ആരോടും ആവശ്യപ്പെടുന്നില്ല, എന്റെ ഭാഗത്തുള്ളത് പറഞ്ഞു എന്ന് മാത്രം. മറ്റൊരു കാര്യം, സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടിയതിലൂടെ വന്ന വരുമാനത്തില്‍ ഒരു ചില്ലിക്കാശ് പോലും ഞാന്‍ എന്റെ പേഴ്‌സണല്‍ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ല, അത് സാമൂഹ്യ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചു എന്ന് പറയാനും ആഗ്രഹിക്കുന്നു.
എന്റെ പ്രവൃത്തികൊണ്ട് വേദനിച്ചവരോടെല്ലാം ഞാന്‍ മാപ്പ് പറയുന്നു. ഒരു മോശം ഉദ്ദേശത്തോടെയോ ചിന്തയോടയോ അല്ല, ഒരു നിമിഷത്തെ തെറ്റായ ചിന്തയില്‍ സംഭവിച്ചു പോയതാണ് അതെന്ന് നിങ്ങള്‍ വിശ്വസിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ അനുഭവം കുറച്ച് കടുപ്പമുള്ളതായിരുന്നു, പക്ഷേ അതില്‍ നിന്ന് ഞാന്‍ ചിലത് പഠിച്ചു. അതെന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കറിയാം ഈ വീഡിയോ എന്നോടുള്ള ചിലരുടെ കാഴ്ചപ്പാട് മാറ്റുമെന്ന്, പക്ഷേ അത് എന്നെ ഒരു തെല്ലും മാറ്റുന്നില്ല. നിങ്ങളെന്നോട് ക്ഷമിക്കുമെന്നും, എനിക്ക് മറ്റൊരു അവസരം തരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കൊപ്പം നിന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും , ഈ മോശം സമയത്ത് എനിക്കൊപ്പം നിന്നവര്‍ക്കും നന്ദി- ഹന്‍സിക കൃഷ്ണ





English (US) ·