ഞാന്‍ പോകുന്നേ എന്ന് മൂന്ന് തവണ പറഞ്ഞു, പിന്നെ ശ്വാസം മുട്ടി, കുഴഞ്ഞു വീണു; അപ്പൂപ്പന്റെ അവസാന നിമിഷത്തെ കുറിച്ച് അഹാന

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam7 Apr 2026, 6:28 p.m. IST

മരിക്കാന്‍ പേടിയായിരുന്നു അപ്പൂപ്പന്, അന്ന് വീണു എന്ന് പറഞ്ഞ് കോള്‍ വന്നപ്പോഴും എന്നത്തെയും പോലെ ഒന്നുമില്ലാതെ എഴുന്നേറ്റ് വരും എന്ന് പ്രതീക്ഷിച്ചു. കണ്ണീരോടെയാണ് ആ ഓര്‍മകള്‍ അഹാന കൃഷ്ണന്‍ പങ്കുവയ്ക്കുന്നത്.

ahaana krishna expansive  fatherഅഹാന കൃഷ്ണൻ
സിന്ധു കൃഷ്ണന്റെ അച്ഛന്‍ മരണപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. ഇപ്പോഴും കുടുംബം ആ വേദനകളില്‍ നിന്ന് പുറത്തു കടന്നിട്ടില്ല. സിന്ധു കൃഷ്ണയുടെയും മക്കളുടെയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കും ഏറെ പരിചിതനാണ് അദ്ദേഹം. അപ്പൂപ്പനൊപ്പമുള്ള ഓര്‍മകള്‍ ഇഷാനി കൃഷ്ണയും ഹന്‍സിക കൃഷ്ണയും എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വളരെ അധികം ഇമോഷണലായി അപ്പൂപ്പന്റെ അവസാന നിമിഷങ്ങളെ കുറിച്ച് അഹാന കൃഷ്ണ സംസാരിക്കുന്നു.

അപ്പൂപ്പനമെ കുറിച്ചുള്ള ചെറുപ്പം മുതലുള്ള ഓര്‍മകളും ഒരാള്‍ നഷ്ടപ്പെടുമ്പോഴുള്ള വേദനകളും ഹൃദയത്തില്‍ തൊട്ടുകൊണ്ടാണ് അഹാന സംസാരിക്കുന്നത്. പല തവണ വീഴുകയും, ആരോഗ്യ സ്ഥിതി മോശമായിട്ടുണ്ട് എങ്കിലും, വീണ്ടും ആരോഗ്യത്തോടെ അപ്പൂപ്പന്‍ തിരിച്ചു വന്നിട്ടുണ്ട്. അവസാനമായി കുഴഞ്ഞ് വീണു എന്നറിഞ്ഞപ്പോഴും, അങ്ങനെ വീണതാണ് തിരിച്ചുവരും എന്ന പ്രതീക്ഷയായിരുന്നു എന്ന് അഹാന പറയുന്നു.

Also Read: അടുത്ത മാസം വിവാഹ നിശ്ചയം, അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഒന്നിക്കുന്നു; കേട്ടത് സത്യമോ?

മരിക്കുന്ന ദിവസം പക്ഷേ യാതൊരു തര പ്രശ്‌നങ്ങളും അപ്പൂപ്പന് ഉണ്ടായിരുന്നില്ല. തലേ ദിവസം പോലും ആശുപത്രിയിലൊക്കെ പോയി, ഒന്നുമില്ല എന്ന് പറഞ്ഞ് ചെക്കപ്പ് ാെക്കെ കഴിഞ്ഞ് വന്നതാണ്. അന്ന് ഭക്ഷണമൊക്കെ കഴിച്ച്, സിനിമയൊക്കെ കണ്ട് വളരെ കൂളായിരുന്നു അപ്പൂപ്പന്‍. വാഷ് റൂമില്‍ പോകണം എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുമ്പോള്‍ തിരിഞ്ഞു നോക്കി, അമ്മൂമ്മയെ നോക്കി ഞാന്‍ പോകുന്നേ എന്ന് മൂന്ന് തവണ പറഞ്ഞു. അത് പറഞ്ഞ് കഴിഞ്ഞതുമാണ് എനിക്ക് ശ്വാസം മുട്ടുന്നു എന്ന് ഹോം നഴ്‌സിനോട് പറഞ്ഞത്. അത് പറഞ്ഞതും അപ്പൂപ്പന്‍ വീണു. ഉടനെ അമ്മയെ വിളിച്ചു, ഡ്രൈവര്‍ എത്തുമ്പോള്‍ പള്‍സ് ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ ഡ്രൈവ് ചെയ്ത് അങ്ങോട്ട് പോകുമ്പോഴും, ഒന്നുമില്ല, അവര്‍ക്ക് തെറ്റ് പറ്റിയതായും, പള്‍സ് നോര്‍മല്‍ ആയിരിക്കും, എന്നത്തേയും പോലെ വീണതാവും എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്. പക്ഷേ അച്ഛന്‍ വിളിച്ച് പോയി എന്ന് പറയുമ്പോള്‍ ആകെ തകര്‍ന്നു പോയി. ഞാന്‍ ചെന്ന് നോക്കുമ്പോള്‍ എന്നത്തേക്കാളും സുന്ദരനായി കണ്ണടച്ച് കിടക്കുകയായിരുന്നു അപ്പൂപ്പന്‍- അഹാന കണ്ണീരോടെ ആ ദിവസത്തെ ഓര്‍മകള്‍ പങ്കുവച്ചു.


ആരെയും ബുദ്ധിമുട്ടിക്കാതെയാണ് അപ്പൂപ്പന്‍ പോയത്. മരിക്കാന്‍ പേടിയായിരുന്നു. അവസാന കാലങ്ങളിലെ അപ്പൂപ്പന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും, അവസാനമായി വീട്ടില്‍ വന്ന് പോവുമ്പോള്‍ തന്റെ പേര് വിളിച്ച് യാത്ര പറഞ്ഞ അനുഭവവും എല്ലാം എന്നും അഹാനയുടെ മനസ്സില്‍ കണ്ണീരോടെ ഓര്‍ക്കുന്ന നിമിഷങ്ങളാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article