ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം പല തരത്തിലുള്ള വിവാദങ്ങളും ഗോസിപ്പുകളും മൗനി റോയിക്ക് നേരിടേണ്ടി വന്നു. മൂന്നാമതൊരാളുടെ സാന്നിധ്യമാണ് ബന്ധം വേര്‍പിരിയാന്‍ കാരണം എന്നതായിരുന്നു കൂടുതലും വന്ന വാര്‍ത്തകള്‍. എന്നാല്‍ അങ്ങനെയൊന്നില്ല, ഞങ്ങളുടെ വേര്‍പിരിയലിന് തീര്‍ത്തും ഞങ്ങള്‍ മാത്രമാണ് ഉത്തരവാദികള്‍, അത് ഞങ്ങളുടെ മാത്രം സ്വകാര്യ തീരുമാനമാണ് എന്ന് സൂരജ് നമ്പ്യാര്‍ വ്യക്തമാക്കി.
Also Read: വെറും 22 വയസ്സ്, സീരിയല്‍ നടി സഞ്ചിത തൂങ്ങിമരിച്ചു! നല്ല അവസരങ്ങള്‍ വരുന്നതിനിടെ ഇതെന്തിന്?
എന്നിട്ടും ഗോസിപ്പുകള്‍ അവസാനിച്ചില്ല, നടി ദിഷ പഠാനിയുമായുള്ള പ്രണയ ബന്ധമാണ് വേര്‍പിരിയലിന് കാരണം എന്നായിരുന്നു സോഷ്യല്‍ മീഡിയ പരക്കെ പ്രചരിച്ച വാര്‍ത്തകള്‍. അതിനുള്ള മറുപടി കൂടെയായിരുന്നു സൂരജ് നമ്പ്യാരുടെ പോസ്റ്റ്. ഇപ്പോഴിതാ ആ ഗോസിപ്പിനോട് മൗനി റോയിയും പ്രതികരിക്കുന്നു. മോനിക ശര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ഏറ്റവും മോശമായി സമീപകാലത്ത് വന്ന ഗോസിപ് എന്താണ് എന്നതായിരുന്നു ചോദ്യം, ഞാനൊരു ലെസ്ബിയനാണ് എന്നതല്ലേ, അല്ല, ഞാനൊരു സ്വര്‍ഗാനുരാഗിയല്ല എന്ന് മൗനി വ്യക്തമാക്കി. അതിന് ശേഷം തന്റെ ജീവിതത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യങ്ങളെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.
ഭാഗ്യവശാല്‍ എനിക്ക് എന്നും ശക്തമായ പിന്തുണയും കരുത്തും നല്‍കിയ പെണ്‍ സുഹൃത്തുക്കള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തും, നല്ല സമയത്തും, കഷ്ടപ്പാടുള്ള കാലത്തും എനിക്ക് കരുത്ത് നല്‍കിയത് സുഹൃത്തുക്കളാണ്. നമുക്ക് ചുറ്റും ഒരു സപ്പോര്‍ട്ടിങ് സിസ്റ്റം ഉണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടങ്ങളില്‍ പിടിച്ചു നിര്‍ത്താന്‍ നല്ല സൗഹൃദങ്ങള്‍ സഹായിക്കും എന്ന് മൗനി റോയ് പറയുന്നു





English (US) ·