കഴിഞ്ഞ വർഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അന്നു കപൂർ തമന്നയെ കുറിച്ച് വിവാദപരമായ പ്രസ്താവന നടത്തിയത്. സ്ത്രീ 2 എന്ന സിനിമയിലെ ''ആജ് കി രാത്'' എന്ന പാട്ടിലെ തമന്നയുടെ നൃത്തരംഗങ്ങൾ കണ്ടാണ് അന്നു കപൂർ അന്ന് പ്രതികരിച്ചത്. തമന്നയുടെ ചർമത്തിന്റെ നിറത്തെ പരാമർശിച്ചു കൊണ്ട് “ ക്യാ ദൂധിയ ബദൻ ഹേ” എന്നാണ് അന്നു കപൂർ ഹിഡിയിൽ പറഞ്ഞത്. ഇതോടൊപ്പം രാജ്യത്തെ കുട്ടികൾ തമന്നയുടെ നൃത്തരംഗങ്ങൾ കണ്ട് സുഖമായി ഉറങ്ങുന്നുവെന്നും നടൻ അന്ന് പറയുകയുണ്ടായി.
സ്വാര്‍ത്ഥനാക്കരുത്, തെറ്റുകള്‍ പറ്റിയാല്‍ തിരുത്തണം, പാചകം ചെയ്യാന്‍ അറിഞ്ഞാല്‍ ബോണസ്; ഭാവി വരനെ കുറിച്ചുള്ള സായി പല്ലവിയുടെ നീണ്ട ലിസ്റ്റ്
സമൂഹമാധ്യമങ്ങളിലടക്കം വൻ വിവാദമായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഒരുപാട് വിമർശനങ്ങൾ നടൻ അന്നു കപൂറിന് നേരിടേണ്ടി വന്നു. പിന്നീട് താൻ മോശമായ താല്പര്യത്തോടെയല്ല പ്രതികരിച്ചതെന്ന് പറഞ്ഞ് അന്നു കപൂർ മാപ്പ് പറയുകയും ചെയ്തിരുന്നു.
ഏതായാലും ഏകദേശം ഒരു വർഷത്തിന് ശേഷമുള്ള തമന്ന ഭാട്ടിയയുടെ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു ക്രീയേറ്റീവ് വ്യക്തി എന്ന നിലയിൽ നമ്മൾ ജീവിതത്തിൽ കേൾക്കുക എന്നത് വലിയൊരു ടാസ്ക് ആണെന്ന് താരം പറഞ്ഞു. എന്നാൽ ആ കേൾക്കുന്നതിൽ എന്ത് സ്വീകരിക്കണമെന്നും എന്ത് കളയണമെന്നും എന്നത് വളരെ പ്രധാനമാണ്. അത് കൊണ്ട് ഇത്തരം കാര്യങ്ങൾ താൻ കാണാറു പോലുമില്ലെന്ന് താരം പറഞ്ഞു.
കേൾക്കുന്ന എല്ലാ കാര്യങ്ങൾക്കും പ്രാധാന്യം നൽകിയാൽ ജീവിതത്തിൽ മുന്നോട്ട് പോകാൻ ആവില്ലെന്നാണ് തമന്ന പറഞ്ഞത്. താനിപ്പോൾ തന്റെ കരിയാറിനാണ് പ്രാധാന്യം നൽകുന്നതെന്നും ജോലിയിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും താരം പറഞ്ഞു.
ഒരു സേവനം പോലെ തന്റെ ജോലി ചെയ്യണമെന്നാണത്രെ താരത്തിന്റെ ആഗ്രഹം. അത് പോലെ ചെയ്യുന്നത് കൊണ്ട് തന്നെ ആളുകളിലേക്ക് ശരിയായ രീതിയിൽ എത്തുന്നുണ്ടെന്ന് കൂടെ തമന്ന പറഞ്ഞു.
ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് ഹിന്ദിയിലാണ് തമന്ന തന്റെ ആദ്യ സിനിമയിലൂടെ സിനിമാരംഗത്തെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് അവർ തെന്നിന്ത്യയിൽ ജനപ്രീതിയാർജിക്കുന്നത്. സിദ്ധാർഥ് മൽഹോത്രക്കൊപ്പം ചെയ്ത ദി വാൻ : ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ് എന്ന സിനിമയാണ് ഈയടുത്ത് തമന്നയുടേതായി പുറത്തിറങ്ങിയത്.




English (US) ·