ചലച്ചി ത്ര പ്രവർത്തകൻ അരുൺ പങ്കിട്ട പോസ്റ്റ്
ഏതെങ്കിലും അൽപ്പം സെലിബ്രിറ്റി ആയ സ്ത്രീകളെ കണ്ടാൽ മൊബൈലും കൊണ്ട് അവരുടെ പിന്നാലെ നടന്നു മണിക്കൂർ കണക്കിന് വീഡിയോ പിടിച്ചിട്ടും മതി വരാത്ത ഓൺലൈൻ സ്നേഹിതന്മാർക്ക് നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം നന്നായി ചിരിച്ചു കൊണ്ട് നൈസൊരു പണി കൊടുത്തു..
മോനേ ഇത്രയും നേരം വീഡിയോ എടുത്തിട്ടും മതിയാകുന്നില്ലേ ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ അവിടെ നിന്ന് നിനക്ക് ആവശ്യമുള്ളത്ര നേരം വിഡിയോ പിടിച്ചോ എന്റെ ചിലവും കൂടി നീ നോക്കിക്കോണമെന്ന്..
ആ പറഞ്ഞത് തമാശക്ക് ആണെങ്കിലും അതിന്റെ ആന്തരിക അർത്ഥം മനസ്സിലാക്കാൻ ക്യാമറമാനു കഴിഞ്ഞിട്ടുണ്ടാവില്ല..
ഇനിയഥവാ മനസിലായാലും ക്യാമറ ഓഫ് ചെയ്യാനും പോണില്ല...വല്ലതും എതിർത്തു പറഞ്ഞു പോയാ പിന്നെയും ഈ ഫീൽഡിൽ നിൽക്കുന്പോ ഇവന്മാർ പ്ലാൻ ചെയ്ത് പണി വയ്ക്കും എന്നറിയാവുന്നത് കൊണ്ടാണ് പലരും അനിഷ്ടം മുഖത്ത് പ്രകടിപ്പിച്ചും ഇവരെപ്പോലെ അൽപ്പം കൂടി മയത്തിൽ പെരുമാറുന്നവർ ചിരിച്ചു കൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞും ഒഴിവായി പോണത്..
ഒരാൾ ഇങ്ങനെയൊരു ഫീൽഡിൽ അൽപ്പം അറിയപ്പെടുന്ന ആളായി എന്നു കരുതി അവരുടെ സ്വകാര്യതയ്ക്ക് യാതൊരു പരിഗണയും കൊടുക്കാതെ വെളിയിലിറങ്ങിയാലുടൻ എങ്ങോട്ട് തിരിഞ്ഞാലും ക്യാമറയുമായി പിന്നാലെ കൂടി അവരെ ശല്യം ചെയ്യുന്ന യാതൊരു മര്യാദയുമില്ലാത്ത രീതിയിലേക്ക് ഓൺലൈൻ മീഡിയ എന്ന പേരിൽ കയ്യിൽ മൊബൈൽ ഉള്ളവർക്കെല്ലാം ആരുടേയും വിഷ്വൽ പകർത്തി തോന്നുന്ന ഹെഡ്‌ലൈൻ വച്ചു പോസ്റ്റാം എന്നത് തടയാൻ ഇനിയെന്നാണ് ഇവിടൊരു നിയമം ഉണ്ടാവുന്നത്..
പബ്ലിസിറ്റി കിട്ടാൻ വേണ്ടി എവിടെ പോയാലും എന്ത് ചെയ്താലും ഓൺലൈൻ മീഡിയക്കാരെ വിളിച്ചോണ്ട് പോയി കാക്കയുടെ വിശപ്പും പശുവിന്റെ കടിയും തീർക്കുന്ന കുറെ ടീംസ് ഉണ്ട്..പക്ഷെ അതിനു താല്പര്യപ്പെടാത്തവരെയും പിന്നാലെ നടന്നു ഇറിറ്റേറ്റ് ചെയ്യും വിധം അൺലിമിറ്റഡ് വിഡിയോ പിടിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം...അരുൺ പറയുന്നു.





English (US) ·