ടാറ്റാ മോട്ടോഴ്‌സ് വിഭജനം യാഥാര്‍ഥ്യമാകുന്നു: നിക്ഷേപകര്‍ക്ക് നേട്ടമുണ്ടോ? 

8 months ago 6

06 May 2025, 01:15 PM IST

Tata Sirrera

ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ സിയേറയുടെ കൺസെപ്റ്റ് മോഡൽ | ഫോട്ടോ: മാതൃഭൂമി

ടാറ്റാ മോട്ടോഴ്‌സ് വിഭജത്തിന് ഓഹരി ഉടമകളുടെ യോഗം ചൊവാഴ്ച അംഗീകാരം നല്‍കും. പദ്ധതി പ്രകാരം ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ബിസിനസ് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് കമേഴ്‌സ്യല്‍ വെഹിക്കിള്‍സിലേയ്ക്ക് മാറും. അതേസമയം, ടാറ്റ മോട്ടോഴ്‌സിന്റെ യാത്ര വാഹന ബിസിനസ് നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ഭാഗമാകുകയും ചെയ്യും. പ്രാബല്യത്തിലായാല്‍ കമ്പനികളുടെ പേരുകളില്‍ മാറ്റമുണ്ടാകും.

ഓഹരി വിഭജനം
രണ്ട് രൂപ മുഖവിലയുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഒരു ഓഹരിക്ക് ടിഎംഎല്‍സിവിയുടെ ഒരു ഓഹരി ലഭിക്കും. അതായത് 100 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ടിഎംഎല്‍സിവിയുടെ 100 ഓഹരികള്‍ കൂടി ലഭിക്കും. ഇതോടെ രണ്ട് കമ്പനികളിലും നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തം നിലനിര്‍ത്താനാകും.

650 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയില്‍ ചൊവാഴ്ച വ്യാപാരം നടന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 1,179 രൂപയും താഴ്ന്ന വില 535.75 രൂപയുമാണ്. വിഭജന യോഗത്തിന് മുമ്പായി ഓഹരി വിലയില്‍ 1.43 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കമ്പനിയെ വിഭജിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. യാത്രാ വാഹന ബിസിനസില്‍ ഇ.വി, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവ ഉള്‍പ്പെടും. ജൂലായ് ഒന്നിനാണ് വിഭജനം പൂര്‍ത്തിയാകുക.

Content Highlights: Tata Motors Demerger: CV & PV Split, Ratio, Timeline & What’s Next

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article