ടീം ബസിൽനിന്ന് ഇറങ്ങുന്നതിനിടെ പടികളിൽ തെന്നിവീണ് രോഹിത്, വരാൻ വൈകിയതോടെ കാത്തുനിന്ന് കോലി– വിഡിയോ

1 month ago 8

ഓൺലൈൻ ‍ഡെസ്‌ക്

Published: September 28, 2026 11:12 PM IST

1 minute Read

ടീം ബസിൽനിന്ന് ഇറങ്ങുന്നതിനിടെ പടികളിൽ തെന്നിവീണ രോഹിത് ശർമയെ എഴുന്നേൽക്കാൻ സഹായിക്കുന്നവർ (ഇടത്), രോഹിത്തിന് കാത്തുനിൽക്കുന്ന വിരാട് കോലി (വലത്) (X/@NainaDev380254)
ടീം ബസിൽനിന്ന് ഇറങ്ങുന്നതിനിടെ പടികളിൽ തെന്നിവീണ രോഹിത് ശർമയെ എഴുന്നേൽക്കാൻ സഹായിക്കുന്നവർ (ഇടത്), രോഹിത്തിന് കാത്തുനിൽക്കുന്ന വിരാട് കോലി (വലത്) (X/@NainaDev380254)

തിരുവനന്തപുരം ∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ഏകദിന മത്സരത്തിനു ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ബസിൽനിന്നു വീണ് ഇന്ത്യൻ താരം രോഹിത് ശർമ. ഹോട്ടലിലെത്തിയശേഷം ടീം ബസിൽനിന്നിറങ്ങുമ്പോൾ രോഹിത് പടികളിൽ കാൽവഴുതി വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രോഹിത് വീണയുടൻ സപ്പോർട്ടു സ്റ്റാഫുകളും പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുന്നതും രോഹിത്തിനെ എഴുന്നേൽക്കാൻ സഹായിക്കുന്നതും കാണാം. കോവളം ലീല റാവിസ് ഹോട്ടലിലാണ് ഇന്ത്യൻ ടീമിന് താമസസൗകര്യം ഒരുക്കിയിരുന്നത്.

What you should work next

വീഴ്ചയുടെ ഗൗരവം വ്യക്തമല്ലെങ്കിലും താരത്തിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ബിസിസിഐയുടെയോ രോഹിത്തിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മറ്റു താരങ്ങളെല്ലാം ഇറങ്ങിയ ശേഷമാണ് രോഹിത് ഇറങ്ങിയതെന്നാണ് വിവരം. രോഹിത് വരാൻ വൈകിയതോടെ ഹോട്ടലിന്റെ പ്രവേശനവാതിലിനു സമീപം തിരിഞ്ഞുനിന്ന് നോക്കുകയും രോഹിത് വരാൻ കാത്തുനിൽക്കുകയും ചെയ്യുന്ന വിരാട് കോലിയെയും ദൃശ്യങ്ങളിൽ കാണാം.

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോലിയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ചരിക്കരുത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശർമ 32 റൺസെടുത്ത് പുറത്തായി. സ്റ്റിൻ ഗ്രീവ്സിന്റെ (101) സെഞ്ചറി മികവിൽ വെസ്റ്റിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയ 295 റൺസ് കോലിയുടെ കാർമികത്വത്തിൽ ഇന്ത്യ മറികടന്നത് 8.2 ഓവർ ബാക്കി നിൽക്കെ.

ട്രിവാൻഡ്രം സ്പോർട്‌സ് ഹബ് സ്റ്റേഡിയത്തെ നീലക്കടലാക്കിയ നാൽപതിനായിരത്തിലേറെ കളിയാരാധകരെ ആവോളം വിരുന്നൂട്ടിയ മത്സരത്തിൽ ആകെ പിറന്നതു 3 സെഞ്ചറിയും 2 അർധ സെഞ്ചറിയും! പക്ഷേ ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ചായത് 10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്. തുടക്കത്തിൽ 350 റൺസിലേക്കു കുതിക്കുമെന്നു തോന്നിയ വിൻഡീസ് ഇന്നിങ്സിനെ മുന്നൂറിൽ താഴെ പിടിച്ചു കെട്ടിയ മികവിനുള്ള അംഗീകാരം.

English Summary:

Rohit Sharma, the Indian cricketer, precocious had a autumn from the squad autobus aft a lucifer astatine the Greenfield Stadium. While details astir the severity of his autumn are not yet confirmed, it is reported that helium did not prolong immoderate large injuries. Malayala Manorama Online News besides reported connected Virat Kohli's absorption to Rohit's hold successful exiting the bus.

Read Entire Article