Authored by: ഋതു നായർ|Samayam Malayalam•20 Feb 2026, 8:27 americium IST
അച്ഛൻ ഭയങ്കര ഷാർപ്പ് ആണ്. ഇപ്പോളും പേപ്പറും പേനയും ആണ് മെയിൻ. സ്പോട്ട് എഡിറ്റ് ഇല്ല. അച്ഛൻ മനസ്സിൽ എഡിറ്റ് ചെയ്താണ് സിനിമ ഉണ്ടാക്കുന്നത്.
(ഫോട്ടോസ്- Samayam Malayalam)ഞാൻ ആകെ ഡിപ്രെസ്ഡ് ആയി ഇരിക്കുമ്പോൾ അച്ഛൻ ആണ് വീണ്ടും വർക്ക് ചെയ്യാൻ നിർബന്ധിച്ചത്. എനിക്ക് എന്നാൽ ഇനിയും തുടരാൻ പോലും ആകില്ല ആകെ ചമ്മൽ ആയി ഇരിക്കുകയാണ്. ഡിപ്രെഷന്റെ പീക്ക് എന്ന് പറയുന്നത് ഇല്ല്യൂഷൻ ആണ്. ആൾക്കാർ എന്തുകൊണ്ടാണ് ആത്മഹത്യാ ചെയ്യുന്നത് എന്ന് എനിക്ക് അന്ന് മനസിലായി. എനിക്ക് പക്ഷേ അത് ചെയ്യാൻ പേടിയായിരുന്നു. എന്നാൽ അപ്പോൾ ആണ് ഡോക്ടർമാരെ കാണുന്നതിന്റെയും മരുന്ന് എടുക്കുന്നതിന്റെയും ഗുണം ഞാൻ മനസിലാക്കിയത്. മരിച്ചുപോയ ആളുകൾക്ക് ഇത് അറിയാം ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നു എങ്കിൽ ആർക്കും ജീവൻ നഷ്ടപെടില്ലായിരുന്നു.
ALSO READ: കാളേശ്വരീദേവി സലീമയായി! ഓറൽ കാൻസറിന്റെ ഇര; വിവാഹം വേണ്ടെന്ന് വച്ച ജീവിതം; ഈ പോരാട്ടത്തിൽ ആരുമില്ലാതെ താരം
അച്ഛൻ പറഞ്ഞതുകൊണ്ട് ആണ് ഞാൻ തിരികെ വന്നത്. സ്നേഹവീട് എന്ന സിനിമ തുടങ്ങുന്നത് അവിടെയാണ്. ഇപ്പോൾ നിവിനും ആയി എനിക്ക് കിട്ടിയ കംഫർട്ട് സോൺ ഇല്ലേ അതാണ് അച്ഛനും ലാൽ സാറും തമ്മിൽ ഉള്ളത്. രണ്ടുസുഹൃത്തുക്കൾ തമ്മിൽ വർക്ക് ചെയ്യുന്നതിന്റെ ഗുണം അപ്പോൾ ആണ് എനിക്ക് മനസിലാകുന്നത്. കാരണം ഒരുമിച്ചിരിക്കാൻ കിട്ടുന്ന സമയം അതിനുവേണ്ടി ആണ് ഇവർ സിനിമ ചെയ്യുന്നത് എന്ന് തോന്നും. വീട്ടിലെ അച്ഛനെ അല്ല എനിക്ക് അവിടെ കാണാൻ കഴിഞ്ഞിട്ടുണ്ടായിരുന്നത്. അതാണ് സർവം മായയിൽ എനിക്കും നിവിനും തമ്മിൽ ഉണ്ടായത്. കാലങ്ങൾ മാത്രം ഓർമ്മയില്ല, ഞങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ മാത്രമാണ് മനസ്സിൽ തോന്നിയത്.
അച്ഛൻ എഴുതിയ പല സീനുകൾ ഉള്ള സിനിമ ഉണ്ട്. ഒരു എഡിറ്റർ ഡയറക്ടർ ആണ് എന്റെ അച്ഛൻ എന്ന് തോന്നിയിട്ടുണ്ട്. എനിക്കും അങ്ങനെയാണ് എഡിറ്റ് ചെയ്തു സംവിധാനം ചെയ്യാൻ ആണ് എനിക്കും ഇഷ്ടം. മാതൃഭൂമിയിൽ അനൂപ് സത്യൻ പറഞ്ഞു.





English (US) ·