Authored by: ഋതു നായർ|Samayam Malayalam•5 Feb 2026, 8:42 americium IST
വിജയം പെട്ടെന്ന് അങ്ങനെ കിട്ടില്ല, മറിച്ച് ജീവിതകാലം മുഴുവൻ ഉള്ള ലക്ഷ്യത്തിന്റെയും അതിനായുള്ള പരിശ്രമത്തിന്റെ ആകെ തുക ആണെന്ന് പ്രീതി വിശ്വസിക്കുന്നു
(ഫോട്ടോസ്- Samayam Malayalam)ജീവിതത്തിൽ പ്രൊഫെഷണൽ രംഗത്ത് തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കി. അതിൽ പ്രീതിയുടെ ചേഞ്ച് ആണ് എടുത്തുപറയേണ്ടത്. പ്രീതി ഇപ്പോൾ വീണ്ടും എമിറേറ്റ്സിൽ ജോലിക്ക് തിരികെ കയറി. തന്റെ ജീവനായ നിയമത്തിലും നൃത്തത്തിലും മികവ് തെളിയിക്കുന്നു. മികച്ച ക്‌ളാസിക്ക് നർത്തകി കൂടിയായ പ്രീതി ഇപ്പോൾ ദുബായിൽ ആണ്. ഇടക്ക് ഗോൾഡൻ വിസയും പ്രീതിക്ക് ലഭിച്ചിരുന്നു.
ചെറുപ്പം മുതലേ കലാരംഗത്ത് സജീവം ആയിരുന്നു പ്രീതി. നൃത്തത്തെയും അക്കാദമിക് തലത്തെയും സ്നേഹിച്ചുകൊണ്ടാണ് താരം സജീവം ആയത്, എന്നാൽ രണ്ടും ഒരുമിച്ചുകൊണ്ടുപോകാൻ പിന്തുടരാൻ വളരെ കുറച്ചുപേർക്ക് മാത്രമേ കഴിയുന്നുള്ളൂ. ആളുകളെ അവരുടെ അവകാശങ്ങൾ മനസ്സിലാക്കാനും നീതിക്കുവേണ്ടി പോരാടാനും സഹായിക്കാനുള്ള ശക്തമായ ആഗ്രഹമാണ് പ്രീതിയെ നിയമപഠനത്തിന് പ്രേരിപ്പിച്ചത്. അതേസമയം, ക്ലാസിക്കൽ നൃത്തം അവളുടെ ആത്മാവിന്റെ ഭാഷയായിരുന്നു, വാക്കുകൾക്കപ്പുറത്തേക്ക് അപ്പുറം ആണ് പ്രീതിക്ക് നൃത്തത്തോടുള്ള ഇഷ്ടം.
തന്റെ പ്രവർത്തന മേഖലകൾ വികസിപ്പിക്കുക, നൃത്തത്തെ സ്നേഹിക്കുന്നവർക്ക് അത് പകർന്നുനല്കുകയും ആണ് പ്രീതി ഇനി ലക്‌ഷ്യം വയ്ക്കുന്നത്. സ്വന്തം പാത കണ്ടെത്താൻ പാടുപെടുന്ന യുവ പ്രതിഭകളെ പിന്തുണയ്ക്കുക എന്നതാണ് ആത്യന്തികമായ ലക്‌ഷ്യം. ആളുകൾ തങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ സത്യസന്ധതയോടും സ്ഥിരോത്സാഹത്തോടും കൂടി പിന്തുടരുമ്പോൾ, അവർ വ്യക്തിപരമായി വളരുക മാത്രമല്ല, ചുറ്റുമുള്ള ലോകത്തെ സമ്പന്നമാക്കുകയും ചെയ്യുമെന്ന് പ്രീതി വിശ്വസിക്കുന്നു.





English (US) ·