ഡിസ്കസ് ത്രോയിൽ പിന്തള്ളിയ ഫഹദിനെ ഷോട്ട് പുട്ടിൽ തോൽപിച്ച് ഋതുഭേദിന്റെ മറുപടി, കായിക മേളയിലെ ‘അയ്യപ്പനും കോശിയും’

3 weeks ago 4

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: October 28, 2026 02:17 PM IST Updated: October 28, 2026 02:28 PM IST

1 minute Read

ഷോട്ട്പുട്ടിൽ ഋതുഭേദിന്റെ പ്രകടനം, ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫഹദ്. ചിത്രം∙ റെജു അർനോൾഡ്, മനോരമ
ഷോട്ട്പുട്ടിൽ ഋതുഭേദിന്റെ പ്രകടനം, ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫഹദ്. ചിത്രം∙ റെജു അർനോൾഡ്, മനോരമ

കോഴിക്കോട്∙ കാസർകോടുകാരൻ ഋതുഭേദും മലപ്പുറത്തിന്റെ വി. മുഹമ്മദ് ഫഹദും. കായിക മേളയിൽ ഇന്നലെ ഡിസ്കസ് ത്രോയിലും ഇന്നു ഷോട്ട്പുട്ടിലും നടന്നത് ഒരു ‘‘അയ്യപ്പനും കോശിയും’’ പോരാട്ടമായിരുന്നു. ചൊവ്വാഴ്ച ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ മുഹമ്മദ് ഫഹദ് ഒന്നാം സ്ഥാനം നേടിയെങ്കിൽ ഋതുഭേദ് രണ്ടാം സ്ഥാനത്തായിരുന്നു. നഷ്ടപ്പെട്ട സ്വർണം തിരികെപ്പിടിക്കാൻ ബുധനാഴ്ച ഋതുഭേദ് പരമാവധി പൊരുതിയതോടെ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം. പിന്നിലാക്കിയത് ഡിസ്കസ് ത്രോയിൽ തന്നെ പിന്തള്ളിയ മുഹമ്മദ് ഫഹദിനെ.

What you should work next

ഡിസ്കസ് ത്രോയിൽ നഷ്ടപ്പെട്ട സ്വർണം തിരികെപ്പിടിക്കണമെന്ന് ഉറപ്പിച്ചാണ് ഷോട്ട്പുട്ടിൽ മത്സരിക്കാൻ ഇറങ്ങിയതെന്നു വിജയിച്ച ശേഷം ഋതുഭേദ് മനോരമ ഓൺലൈനിനോടു പറഞ്ഞു. അതേസമയം മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിൽ സ്വർണമല്ല മറിച്ച് റെക്കോർഡ് തന്നെ ഇടാൻ സാധിക്കുമെന്നായിരുന്നു നിരാശയോടെ മുഹമ്മദ് ഫഹദ് പറഞ്ഞത്. ബുധനാഴ്ച നടന്ന ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ 13.80 മീറ്റർ ദൂരം കണ്ടെത്തിയാണ് ഋതുഭേദ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കാസർകോട് കുട്ടമത്ത് സ്കൂളിലെ വിദ്യാർഥിയായ ഋതുഭേജ് പ്രശസ്തമായ കെ.സി. ത്രോസ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. രണ്ടാമതെത്തിയ മുഹമ്മദ് ഫഹദ് 13.55 മീറ്റര്‍ എറിഞ്ഞു. മലപ്പുറം കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ സ്കൂളിലെ വിദ്യാർഥിയാണ്. 13.20 മീറ്റർ ദൂരം കണ്ടെത്തിയ പാലക്കാടിന്റെ റൗസാൻ റോഷനാണ് ഷോട്ട്പുട്ടിലെ വെങ്കലം.

rutu-fahad-1

ഋതുഭേദും മുഹമ്മദ് ഫഹദും. ചിത്രം∙ മനോരമ

ചൊവ്വാഴ്ച നടന്ന ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ 42.30 മീറ്റർ എറിഞ്ഞാണ് ഫഹദ് ഒന്നാം സ്ഥാനത്തെത്തിയത്. 41.10 മീറ്റർ ദൂരം കണ്ടെത്തിയ ഋതുഭേദ് രണ്ടാമതായി ഫിനിഷ് ചെയ്തു. ഇതോടെയാണ് അടുത്ത ദിവസം ഷോട്ട്പുട്ടിൽ ഇതേ താരങ്ങളുടെ വാശിയേറിയ പോരാട്ടത്തിനു വഴി തുറന്നത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫഹദ് സിറാജിന്റെയും എം. തസ്നിയുടേയും മകനാണ്. ഫഹദിന്റെ സഹോദരി ദിയ വെയ്റ്റ്ലിഫ്റ്റിങ് താരമാണ്. സഹോദരൻ മുവാദ് ഇന്‍ക്ലുസിവ് സ്പോർട്സിൽ ഓട്ടത്തിൽ പങ്കെടുത്തിരുന്നു. പരിശീലന സമയത്ത് 16 മീറ്റർ വരെ ഷോട്ട് പുട്ടിൽ എറിയാൻ സാധിച്ചിട്ടുണ്ടെങ്കിലും മത്സരങ്ങളിൽ ഈ പ്രകടനം ഉണ്ടായിട്ടില്ലെന്ന് ഫഹദ് മനോരമയോടു പറഞ്ഞു.

What you should work next

കാസർകോട് മയ്യിച്ച സ്വദേശിയായ ഋതുഭേദ് ജിഎച്ച്എസ്എസ് കുട്ടമത്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. തിരുവനന്തപുരത്തുനടന്ന കഴിഞ്ഞ മീറ്റിൽ ഡിസ്കസ് ത്രോയിൽ ആറാം സ്ഥാനത്തും ഷോട്ട് പുട്ടിൽ നാലാം സ്ഥാനത്തുമാണ് ഋതുഭേദ് ഫിനിഷ് ചെയ്തത്. മുൻപ് അതിനു മുൻപ് സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് വെള്ളി നേടിയിട്ടുണ്ട്. എല്ലാ ദിവസും രാവിലെയും വൈകിട്ടും അക്കാദമിയിലെ അധ്യാപകനായ കെ.സി. ഗിരീഷിന്റെ കീഴിലാണു പരിശീലിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥനായ കെ.പി. പ്രശാന്ത് കുമാറിന്റെയും അധ്യാപികയായ എ.വി. രമ്യയുടേയും മകനാണ്.

English Summary:

Intense diversion rivalry betwixt Rithubhed and V. Mohammed Fahad successful the Kerala authorities sports meet. The young athletes fiercely competed successful some the discus propulsion and changeable enactment events, showcasing unthinkable endowment and determination.

Read Entire Article