ചലച്ചിത്ര പ്രവര്‍ത്തകരും അണിയറപ്രവര്‍ത്തകരും ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കെടുത്തു. സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്.
എനിക്ക് മക്കളായാല്‍ ഞാനൊരു കര്‍ക്കശക്കാരിയായ അമ്മയായിരിക്കില്ല; മക്കളെ സ്‌കൂളില്‍ വിടാത്ത അമ്മയായിരിക്കും എന്ന് തമന്ന ഭട്ടിയ
ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ നിര്‍മ്മാതാവ് ഷെബിന്‍ ബെക്കര്‍, ഛായാഗ്രാഹകനും നിര്‍മ്മാതാവുമായ ജോമോന്‍ ടി ജോണ്‍ , അന്‍സു എല്‍സ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകര്‍ ഏറ്റെടുത്ത 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'ക്ക് ശേഷം ഷെബിന്‍ ബെക്കറും ജോമോന്‍ ടി ജോണും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'പാലപ്പൂ'വിനുണ്ട്. റുവൈസ് ഷെബിനാണ് സഹനിര്‍മ്മാതാവ്.
സിദ്ധാര്‍ത്ഥ് ഭരതന്‍, ബേബി ജീന്‍, സിജു സണ്ണി, ഷാന്‍ റഹ്‌മാന്‍, രഞ്ജി കാങ്കോല്‍, അഭിജിത്ത് അജിത് കുമാര്‍, ശിവജി ഗുരുവായൂര്‍, അജയ് വാസുദേവ്, ജോര്‍ഡി പൂഞ്ഞാര്‍, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായര്‍, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: സുദേവ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റര്‍: അജീഷ് ആനന്ദ്, ആര്‍ട്ട് ഡയറക്ടര്‍: മിഥുന്‍ ചാലിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, വിനോഷ് കൈമള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സജി സി ജോസഫ്, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ്: അഖില്‍ സന്തോഷ്‌കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുജൈ കുമാര്‍ എസ്, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സി തിലകന്‍, ഫൈനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കാപ്രാശ്ശേരി, വിഎഫ്എക്‌സ്: സാലിം ലാഹിര്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, അസി ഡയറക്ടര്‍മാര്‍ : മിഥുന്‍ ലാല്‍ , അജയ് ഉണ്ണിരാജന്‍, റിസാല്‍ ദര്‍ സി. എസ്, അസോ. സിനിമാറ്റോഗ്രാഫര്‍ : ശ്രീബാല്‍ എന്‍, നിഥിന്‍ നായര്‍, അസി. സിനിമാറ്റോഗ്രാഫര്‍ : റിയാസ് അഹമ്മദ് എ , വിതരണം : സെന്‍ട്രല്‍ പിക്‌ചേഴ്സ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : അനൂപ് സുന്ദരന്‍, പി ആര്‍ ഒ: ആതിര ദിജിത്ത്.




English (US) ·