പക്ഷേ ഒരു അവസരം കിട്ടിയപ്പോള്‍, അതൊരു കച്ചിത്തുരുമ്പായി കണ്ട് അതില്‍ നിന്നും പിടിച്ചു കയറുകയായിരുന്നു സമാന്ത റുത്ത് പ്രഭു. പിന്നീട് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും അധികം മാര്‍ക്കെറ്റുള്ള, പ്രതിഫലം വാങ്ങുന്ന മുന്‍നിര നായികയായ സാം മാറി. പക്ഷേ അപ്പോഴും സിനിമ ജീവിതവും വ്യക്തി ജീവിതവും അത്ര സുഖകരമായിരുന്നില്ല. വിവാഹ മോചനത്തിന്റെ വേദനകളും, മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗവും നേരിട്ട് സാം പഴയതിലും കരുത്തായി മുന്നോട്ടു വന്നു.
Also Read: സുകന്യയ്ക്ക് ആശ്വാസം, 10 ലക്ഷം രൂപ നഷ്ടപരിഹാരം! മാനനഷ്ടക്കേസിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി!
അപ്പോഴും നടിയെ വിമര്‍ശിക്കുന്നവരൊരുപക്കം ഉണ്ടായിരുന്നു. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സമാന്തയ്‌ക്കെതിരെയുള്ള വ്യാജ പ്രതരണങ്ങളും തുടങ്ങിയത്. അപ്പോഴും കുറേ ആളുകള്‍ നടിയെ പിന്തുണച്ചിരുന്നു. സമാന്തയെ പോലെ ഒരാളെ ഉപേക്ഷിച്ചതില്‍ നാഗ ചൈതന്യയ്ക്ക് മാത്രമേ നഷ്ടമുള്ളൂ എന്നും പറഞ്ഞു.
പക്ഷേ ആ പിന്തുണച്ചവരും പിന്നീട് നടിയ്ക്ക് എതിരെ നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടായി. സംവിധായകന്‍ രാജ് നിഡിമോരുവുമായുള്ള വിവാഹമായിരുന്നു അതിന് കാരണം. മറ്റൊരാളുടെ ഭര്‍ത്താവിനെ സാം തട്ടിയെടുത്തു എന്ന നിലയിലായിരുന്നു വിമര്‍ശനങ്ങള്‍. അതോടൊപ്പം സിംപതി ക്രിയേറ്റ് ചെയ്ത് സിനിമ പ്രമോഷന്‍ നടത്താന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അതിനോടൊന്നും സാം പ്രതികരിക്കാന്‍ നിന്നില്ല.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എനിത്തിങ് എന്ന് പറഞ്ഞ് സാം സ്റ്റോറി ഇട്ടപ്പോള്‍ അതിന് പ്രതികരണം ചോദിച്ച് ആരാധകര്‍ എത്തിയിരിക്കുന്നു. താങ്കളെ വെറുക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. വെറുക്കുന്നവരോ, ആരെ വെറുക്കുന്നവര്‍, എന്ത് വെറുക്കുന്നവര്‍ - എന്ന് ചോദിച്ച് ആ ചോദ്യത്തെ തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു സാം.




English (US) ·