Authored by: അശ്വിനി പി|Samayam Malayalam•16 Apr 2026, 6:32 p.m. IST
ഞങ്ങളും മനുഷ്യരാണ്, മറ്റുള്ളവരെ പോലെ എല്ലാ ഇമോഷന്‍സും ഉള്ളവര്‍. മറ്റുള്ളവരുടെ സ്വകാര്യതയെ കുറിച്ച് എന്തും പറയാനുള്ള ഇടമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു എന്ന് വിജയ് വര്‍മ പറയുന്നു
വിജയ് വർമയും തമന്നയുംഒരാളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യത്തിനാണ് ഇത്രയധികം നെഗറ്റീവ് കമന്റുകള്‍ വരുന്നത് എന്നതാണ് ഭീകരം എന്ന് വിജയ് പറയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അത്രയും ക്രൂരമായ കമന്റുകള്‍ ഇടുന്നവര്‍ അഭിനേതാക്കളും മനുഷ്യരാണെന്നും, അവര്‍ക്കും സാധാരണ എല്ലാ ഇമോഷനുകളും ഉണ്ടാവും എന്നതും മറക്കുകയാണ്. തന്നെ സംബന്ധിച്ച് പല കമന്റുകളും വളരെ പേഴ്‌സണലായിട്ടുള്ളതും, അങ്ങേയറ്റം മോശമായിട്ടുള്ളതുമാണെന്നാണ് നടന്‍ പറഞ്ഞത്.
Also Read: എന്തൊരു ദുഷ്ടനാണ് നിങ്ങളുടെ മകന്‍ എന്ന് പറയുമ്പോള്‍ അമ്മ കരയാറുണ്ട്; രവീന്ദ്രന്‍ പറയുന്നുഇത്തരം സൈബര്‍ അറ്റാക്കുകള്‍ കാരണം, ജോലിയെക്കാള്‍ ശ്രദ്ധ അതിലേക്ക് പോയത്രെ. ചിന്തിക്കുക പോലും ചെയ്യാതെ ആരുടെ ജീവിതത്തെ കുറിച്ചും എന്ത് പറയാനുള്ള സ്വാതന്ത്ര്യം ഇന്നത്തെ ജെനറേഷന് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുകയാണ്. അത് തന്റെ ജോലിയെയും മാനസികാവസ്ഥയെയും ബാധിക്കുന്ന തരത്തിലേക്ക് ആയപ്പോള്‍ മനപ്പൂര്‍വ്വം സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു എന്നാണ് വിജയ് വര്‍മ പറഞ്ഞത്
നമ്മളെ കുറിച്ച് വരുന്ന നെഗറ്റീവ് കമന്റുകള്‍ ഒരിക്കലും നമ്മളെ വളരാന്‍ അനുവദിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ സമാധാനവും നമ്മളുടേതായ ഒരു സ്‌പേസും, ചിന്തിക്കാനുള്ള അവസരവും ലഭിക്കുന്നു. അങ്ങനെ ചെയ്തപ്പോഴാണ് ഓണ്‍ലൈല്‍ ശല്യങ്ങളെക്കാള്‍ ശരിക്കും എന്താണ് കാര്യം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്.
Also Read: 43 വയസ്സായി, ഈ പ്രായത്തില്‍ ഞാന്‍ അനുഭവിക്കുന്ന ശാരീരിക വേദന സഹിക്കാന്‍ വയ്യ എന്ന് രഞ്ജിനി ഹരിദാസ്
സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്നതിന് ശേഷം പല പോസിറ്റീവ് അനുഭവങ്ങളുമുണ്ടായി. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ സാധിച്ചു. അടുപ്പമുള്ളവരോടുള്ള തുറന്ന സംസാരം കൂടുതല്‍ കംഫര്‍ട്ടാക്കി. നെഗറ്റീവിറ്റി ഒഴിവാക്കാനും ചിന്തകള്‍ കൂടുതല്‍ വ്യക്തതയുള്ളതുമായി എന്ന് വിജയ് വര്‍മ പറയുന്നു.






English (US) ·