നിര്‍മ്മാതാവ് ജോബി ജോര്‍ജ് തടത്തില്‍, സംവിധായകന്‍ രതീഷ് വേഗ , ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഭദ്രദീപവും തെളിയിച്ചു. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. റിതിക സിംഗ്, അമൈറ ദസ്തൂര്‍, ആന്‍സണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാര്‍, മുരളി ശര്‍മ്മ ,സിറാജുദ്ദീന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരില്‍ പലരും സിനിമാമേഖലയിലെ മറ്റ് പ്രധാന വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഓപ്പറേഷന്‍ ത്രാള്‍ കേരള, കോയമ്പത്തൂര്‍, ന്യൂഡല്‍ഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമയുടെ പാന്‍-ഇന്ത്യന്‍ വ്യാപ്തി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു വമ്പന്‍ പ്രോജക്ടായി ഇത് വിലയിരുത്തപ്പെടുന്നു.
Also Read: അന്ന് ചെയ്തത് തെറ്റായിപ്പോയോ എന്ന് ഇപ്പോള്‍ തോന്നുന്നു, ഗ്ലാമറിന്റെ പേരില്‍ സംവിധായകരോട് വഴക്കിട്ടതിനെ കുറിച്ച് ഉര്വശിജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തിറങ്ങിയിരുന്നു. നാഷണല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷന്‍ രംഗങ്ങളും ശക്തമായ ദേശസ്‌നേഹ സന്ദേശവും ചേര്‍ന്നതാണ്.
സുനിമോള്‍ ജോബി സഹനിര്‍മ്മാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകന്‍ രതീഷ് വേഗ തന്നെയാണ്.
പ്രോജക്ട് ഡിസൈന്‍ നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ സജീഷ് താമരശ്ശേരി എന്നിവര്‍ നിര്‍വ്വഹിക്കുന്നു. കല സംവിധാനം സുനീഷ് സോദരന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ഷന്‍ ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ് എം.ആര്‍. രാജകൃഷ്ണന്‍, സ്റ്റില്‍സ് ഫോട്ടോഗ്രാഫി ജാന്‍ ജോസഫ് ജോര്‍ജ്, സൗണ്ട് ഡിസൈന്‍ വിക്കി (റെസൊണന്‍സ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈന്‍സ് ടെന്‍പോയിന്റ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പബ്ലിക് റിലേഷന്‍സ് ആതിര ദില്‍ജിത്ത് & വാഴൂര്‍ ജോസ് , മാര്‍ക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ.സംഗീത ജനചന്ദ്രന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.





English (US) ·