താരങ്ങളെ കൊട്ടാരത്തില്‍ സ്വീകരിച്ച് രാജ കുടുംബം, ലോകകപ്പ് ട്രോഫിയുമായി മഡ്രിഡ് നഗരം ചുറ്റി സ്പാനിഷ് ടീം– വിഡിയോ

10 hours ago 2

ഓൺലൈൻ ഡെസ്ക്

Published: July 21, 2026 09:58 AM IST

1 minute Read

ലോകകപ്പ് ട്രോഫിയുമായി ടീം ബസിനു മുകളിൽ ഇരിക്കുന്ന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി. Photo by THOMAS COEX / AFP
ലോകകപ്പ് ട്രോഫിയുമായി ടീം ബസിനു മുകളിൽ ഇരിക്കുന്ന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി. Photo by THOMAS COEX / AFP

മഡ്രിഡ്∙ ഫിഫ ലോകകപ്പ് വിജയിച്ച സ്പാനിഷ് ടീമിന് തലസ്ഥാനമായ മഡ്രിഡിൽ ഗംഭീര വരവേൽപ്. തിങ്കളാഴ്ച സ്പെയിനിൽ തിരിച്ചെത്തിയ താരങ്ങള്‍ക്ക് രാജ കുടുംബം കൊട്ടാരത്തിൽ സ്വീകരണമൊരുക്കി. മഡ്രിഡ് നഗരത്തിൽ ലോകകപ്പ് ട്രോഫിയുമായി സ്പാനിഷ് ടീം എത്തിയപ്പോൾ 20 ലക്ഷത്തോളം പേർ സ്വീകരിക്കാനെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫിലിപെ രാജാവും കുടുംബവും നേരിട്ടെത്തിയാണ് മഡ്രിഡിൽ വിമാനമിറങ്ങിയ സ്പാനിഷ് താരങ്ങളെ സ്വീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും താരങ്ങളെ സ്വീകരിക്കാനെത്തി.

‘‘താരങ്ങൾ ഒരുമിച്ചു തിളങ്ങുന്നു’’ എന്നെഴുതിയ ഓപ്പൺ ബസിലാണ് സ്പാനിഷ് ടീം മഡ്രിഡ് നഗരം കറങ്ങിയത്. ആരാധകരുമായി സംസാരിച്ചും നൃത്തം ചെയ്തും സ്പെയിൻ താരങ്ങൾ ലോകകപ്പ് വിജയം ആഘോഷിച്ചു. ആരാധകർക്കൊപ്പം, സ്പെയിനെ പ്രതിനിധീകരിക്കാൻ സാധിച്ചത് വൈകാരികവും അഭിമാനകരവുമായ കാര്യമാണെന്ന് സ്പാനിഷ് ടീം കോച്ച് ലുയിസ് ‍ഡെ ലാ ഫ്യുന്തെ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ വസതിയായ മോൺക്ല കൊട്ടാരത്തിനു സമീപത്തുനിന്നാണ് ടീമിന്റെ വിജയാഘോഷങ്ങള്‍ തുടങ്ങിയത്. മഡ്രിഡിലെ സിബെെലസ് സ്ക്വയറിൽ മാത്രം 1,20,000 ആരാധകർ ടീമിനെ കാണാനെത്തിയെന്നാണു കണക്ക്.

What you should work next

ഓരോ താരത്തെയും അവരുടെ ഇഷ്ട ഗാനങ്ങൾ അവതരിപ്പിച്ചാണ് പ്രത്യേകം തയാറാക്കിയ വേദിയിലെത്തിച്ചത്. 25–ാം പിറന്നാൾ ആഘോഷിക്കുന്ന അലക്സ് ബേനയാണ് സ്വീകരണ പരിപാടികളിൽ ലോകകപ്പ് ട്രോഫിയുമായെത്തിയത്. ലോകകപ്പ് ഫൈനൽ വേദിയിലേതു പോലെ മ‍ഡ്രിഡിലെ ആരാധകർക്കു മുന്നിലും കപ്പ് കയ്യിൽ കിട്ടിയ നിമിഷത്തിലെ ആഘോഷങ്ങൾ സ്പാനിഷ് താരങ്ങൾ ആവർത്തിച്ചു.

English Summary:

Massive Madrid Welcome for FIFA World Cup Winning Spanish Team

Read Entire Article