അനിരുദ്ധ് - കാവ്യ വിവാഹം
2024 മുല്‍ അനിരുദ്ധ് രവി ചന്ദറും കാവ്യ മാരനും ഡേറ്റിങില്‍ ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് നവംബര്‍ 11 ന് ഗ്രീസില്‍ വച്ച് ഇരുവരുടെയും ഡസ്റ്റിനേഷന്‍ വെഡ്ഡിങ് നടന്നത്. തമിഴ്‌നാട് മുന്‍ മഖ്യമന്ത്രി എന്‍കെ സ്റ്റാലിനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും ആയിരുന്നു കല്യാണത്തിലെ മുഖ്യാഥിതികള്‍. നവംബര്‍ 21 ന് ചെന്നൈയില്‍ വച്ച് ഗ്രാന്റ് വെഡ്ഡിങ് റിസപ്ഷന്‍ നടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
24,000 കോടിയിലേറെ ആസ്തി, കലാനിധി മാരന്റെ ഒറ്റമകള്‍; അനിരുദ്ധിന്റെ ഭാര്യ കാവ്യ തന്റെ 32 വയസ്സിനുള്ളില്‍ നേടിയത്!
മനോഹരമായ ഡസ്റ്റിനേഷന്‍ വെഡ്ഡിങിന്റെ ചിത്രങ്ങള്‍ അനിരുദ്ധ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇത് സ്വയമര്യാദൈ കല്യാണമാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. കാരണം, ഒരേ പോലുള്ള ലോക്കറ്റുകലുള്ള മാലയാണ് വധൂവരന്മാര്‍ ധരിച്ചിരിക്കുന്നത്, അവിടെ താലിക്ക് പ്രസക്തിയില്ല. മറ്റ് ട്രഡീഷനുകള്‍ ഒന്നും ത്‌നനെ ഈ കല്യാണത്തില്‍ പിന്‍തുടര്‍ന്നിട്ടുമില്ല.
അതെ സ്വയമര്യാദൈ കല്യാണമാണ്!
അനിരുദ്ധിന്റെയും കാവ്യ മാരന്റെയും സ്വയ മര്യാദൈ കല്യാണമാണോ എന്ന ചോദ്യങ്ങള്‍ ചര്‍ച്ചയാവുന്നതിനിടയിലാണ്, അതെ എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഡിഎംകെ ഐടി വിങ് സെക്കറട്ടറിയായ ഡോ. ടി ആര്‍ ബി രാജ രംഗത്തെത്തിയത്.അതെ സ്വയ മര്യാദൈ കല്യാണമാണ്, കാവ്യയും അനിരുദ്ധും പരസ്പരം മാല ചാര്‍ത്തി, കാവ്യയ്ക്ക് മാല നല്‍കിയത് തലൈവര്‍ (സ്റ്റാലിന്‍) ആയിരുന്നു, അനിരുദ്ധിന് മാല നല്‍കിയത് സൂപ്പര്‍സ്റ്റാറും (രജിനികാന്ത്) വധൂവരന്മാര്‍ പരസ്പരം മാലകള്‍ കൈമാറി; സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍, ഹൃദയങ്ങളുടെ ഈ സംഗമത്തിന് അവര്‍ ആശംസകള്‍ നേര്‍ന്നു- എന്നാണ് ഡോ. ടി ആര്‍ബി രാജയുടെ ട്വീറ്റ്
എന്താണ് സ്വയമര്യാദൈ കല്യാണം?
തമിഴ്നാട്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാര്‍ ഇവി രാമസാമി സ്ഥാപിച്ച ആത്മാഭിമാന പ്രസ്ഥാനത്തില്‍ നിന്നാണ് സ്വയമര്യാദൈ കല്യാണം എന്ന ആശയം ഉടലെടുത്തത്. ജാതിവിവേചനം, സാമൂഹിക ശ്രേണികള്‍, പുരുഷാധിപത്യപരമായ ആചാരങ്ങള്‍ എന്നിവയെ ചോദ്യം ചെയ്ത ഈ പ്രസ്ഥാനം, തുല്യതയ്ക്കും വ്യക്തിപരമായ അന്തസ്സിനും വേണ്ടി വാദിച്ചു.ഒരു വിവാഹം സാധുവാകുന്നതിന് മതപുരോഹിതന്മാരുടെ അംഗീകാരമോ സങ്കീര്‍ണ്ണമായ ചടങ്ങുകളോ ആവശ്യമില്ല എന്നത് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ആശയങ്ങളിലൊന്നായിരുന്നു. പകരം, ദമ്പതികള്‍ക്ക് സാക്ഷികളുടെ സാന്നിധ്യത്തില്‍ പരസ്പരമുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുകയും, മാലകളോ മോതിരങ്ങളോ വിവാഹത്തിന്റെ മറ്റ് അടയാളങ്ങളോ കൈമാറുകയും ചെയ്യാവുന്നതാണ്.
1967-ല്‍ ഹിന്ദു വിവാഹ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ തമിഴ്നാട്ടില്‍ ഈ രീതിക്ക് നിയമപരമായ അംഗീകാരം ലഭിച്ചു. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍, മാലകളോ മോതിരങ്ങളോ കൈമാറിക്കൊണ്ടോ അല്ലെങ്കില്‍ വിവാഹസമ്മതം പ്രഖ്യാപിച്ചുകൊണ്ടോ നടത്തുന്ന വിവാഹങ്ങളെ ഈ നിയമത്തിലെ 7-എ വകുപ്പ് സാധുവായി അംഗീകരിക്കുന്നു.
പരമ്പരാഗത ഹിന്ദു വിവാഹച്ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി, സ്വയമര്യാദൈ കല്യാണത്തിന് പുരോഹിതനോ സങ്കീര്‍ണ്ണമായ മതപരമായ ചടങ്ങുകളോ ആവശ്യമില്ല. ദമ്പതികളുടെ സമ്മതം, തുല്യത, പരസ്പര പ്രതിബദ്ധത എന്നിവയ്ക്കാണ് ഇതില്‍ ഊന്നല്‍ നല്‍കുന്നത്.




English (US) ·