Contributed by: Vishnu Santhosh|Samayam Malayalam•5 Nov 2026, 2:25 p.m. IST
ബോക്സ് ഓഫീസിൽ 821 കോടിയിലധികം രൂപ വാരിക്കൂട്ടി തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ രജനികാന്ത് ചിത്രം 'ജയിലർ 2' നവംബർ 12-ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. മോഹൻലാൽ, ഹൃത്വിക് റോഷൻ, വിജയ് സേതുപതി എന്നിവരുടെ തിയേറ്ററിൽ കാണാത്ത 30 മിനിറ്റ് അധിക രംഗങ്ങൾ ഉൾപ്പെടുത്തിയ 'അൺകട്ട്' പതിപ്പാകും ഒ.ടി.ടിയിൽ എത്തുകയെന്നാണ് സൂചന.
ജയിലർ 2തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. തിയേറ്ററുകളിൽ ആവേശം തീർത്ത 'മുത്തുവേൽ പാണ്ഡ്യന്റെ' രണ്ടാം വരവ് ഇനി സ്വീകരണമുറികളിലിരുന്ന് ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
ബാച്ച്‌ലർ പാർട്ടി ഡ്യൂ: പ്രേക്ഷകർ ഇപ്പോഴും പഴയ 'ബാച്ച്‌ലർ പാർട്ടി'യുടെ ഹാങ്ങോവറിൽ, കമന്റ് ബോക്സുകളിൽ നിറഞ്ഞ് കലാഭവൻ മണിയും പഴയ ഗ്യാങ്ങും
ഒക്ടോബര് 15 ന് തിയേറ്ററുകളിലെത്തിയ ചിത്രം നാലാം ആഴചയിലും വൻ കളക്ഷൻ തുടരുന്നതിനിടെയാണ് ഓ ടി ടി തിയതി പുറത്തുവന്നിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറിൽ രജനികാന്തിനൊപ്പം മോഹൻലാൽ, വിദ്യാ ബാലൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരന്നത്. അനിരുദ്ധ് രവിചന്ദറിന്റെ തകർപ്പൻ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ചിരുന്നു.
എന്നാൽ ഈ സിനിമയിലെ കൂടെ സീനുകൾ ഒഴിവാക്കി എന്ന വാർത്ത വന്നിരുന്നു എന്നാൽ ഓ ടി ടി യിൽ വരുമ്പോൾ തിയേറ്ററിൽ കണ്ടതിനേക്കാൾ ഏകദേശം 30 മിനിറ്റ് അധിക ദൈർഘ്യമുള്ള പതിപ്പായിരിക്കും പ്രൈം വീഡിയോയിൽ എത്തുകയെന്നാണ് സൂചന. സിനിമയുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി തിയേറ്റർ പതിപ്പിൽ നിന്ന് ഒഴിവാക്കിയ പല സുപ്രധാന രംഗങ്ങളും ഈ ഡിജിറ്റൽ പതിപ്പിൽ ഉൾപ്പെടുത്തിയേക്കും.
മോഹൻലാൽ , ഹൃത്വിക് റോഷൻ എന്നി താരങ്ങളുടെ കൂടുതൽ സീനുകൾ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഇതൊരു വലിയ വിരുന്നായിരിക്കും. തിയേറ്ററിൽ സിനിമ കണ്ടവർക്ക് പോലും തികച്ചും പുതിയൊരു ദൃശ്യാനുഭവം നൽകാൻ ഈ അധിക രംഗങ്ങൾക്ക് സാധിക്കും. എങ്കിലും, ഈ അൺകട്ട് വേർഷനെക്കുറിച്ചുള്ള വാർത്തകളോട് ചിത്രത്തിന്റെ അണിയറപ്രവർത്തകരോ പ്രൈം വീഡിയോയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, ഒ.ടി.ടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി 'ജയിലർ 2' മാറും. തിയേറ്ററിലെ ആവേശം ഒട്ടും ചോരാതെ ഡിജിറ്റൽ സ്ക്രീനുകളിലും ചിത്രം തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിൽ നവംബർ 12 വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.




English (US) ·