02 June 2025, 04:00 PM IST

പ്രതീകാത്മക ചിത്രം | Photo: REUTERS
രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചിട്ടും മുഴുവനും തിരിച്ചെത്താതെ 2,000 രൂപയുടെ നോട്ടുകള്‍. 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എങ്കിലും ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് ചുരുക്കം.
സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴുവരെയായിരുന്നു. അതേസമയം, ആര്‍ബിഐയുടെ 19 ഇഷ്യു ഓഫീസുകളില്‍ ഈ നോട്ടുകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.
നേരിട്ടോ തപാല്‍ വഴിയോ നോട്ട് കൈമാറാം. ഇന്ത്യാ പോസ്റ്റ് വഴി നോട്ടുകള്‍ അയയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പണം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് വരവുവെയ്ക്കുകയാണ് ചെയ്യുക.
3.56 ലക്ഷം കോടി രൂപയുടെ 2,000 നോട്ടുകളാണ് പിന്‍വലിക്കുമ്പോള്‍ വിനിമയത്തിലുണ്ടായിരുന്നത്. 2025 മെയ് 31ലെ കണക്ക് പ്രകാരം 6,181 കോടി രൂപ മൂല്യമുള്ളവയാണ് ഇനിയും തിരികെയെത്താനുള്ളത്.
Content Highlights: Rs 2,000 Notes Worth ₹6,181 Crore Still successful Circulation: RBI
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·