Authored by: ഋതു നായർ|Samayam Malayalam•20 Feb 2026, 9:02 americium IST
മീനാക്ഷി ഡോക്ടർ ആയപ്പോൾ ദിലീപിനെയും മഞ്ജുവിനെയും പോലെ സന്തോഷിച്ചവർ ആണ് മലയാളികൾ. ഇപ്പോൾ ആരാധകരുടെ മനസ്സിൽ താരപുത്രിക്ക് അത്രയും സ്ഥാനമാണ്
(ഫോട്ടോസ്- Samayam Malayalam)സിനിമ മേഖലയും ആയി അത്ര ബന്ധമുള്ള ആളൊന്നും അല്ലെങ്കിലും സിനിമ മേഖലയിലെ ആളുകൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ പ്രത്യേകിച്ചും ഡെര്മറ്റോളജി ആണ് കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് മീനാക്ഷിക്ക് ആ മേഖലയിൽ ശോഭിക്കാൻ കഴിയും. മീനാക്ഷിയുടെ ഏറ്റവും ഇഷ്ടപെട്ട മേഖലയിൽ നിന്നുംതന്നെ സിനിമ താരങ്ങളെ ചികിത്സിക്കാനും സാധിക്കും. ഇപ്പോൾ ഡോക്ടർ ഡ്യൂട്ടി തുടങ്ങിയതിന്റെ ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
സർജിക്കൽ പ്രോസസ് ഇങ്ങനെയൊക്കെ എന്ന് കാണിക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കിട്ടത്.
ALSO READ: ഡിപ്രഷൻ വന്നപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തോന്നി; അച്ഛന്റെ ആ ഒരു വാക്കിലാണ് കാര്യങ്ങൾ മാറിയത്സിനിമ മേഖലയിൽ നിൽക്കുന്ന ഏതൊരാൾക്കും സ്കിൻ ട്രീറ്റ്മെന്റ് ആവശ്യമായി വരുന്ന ഇടമാണ്. ഉറപ്പായും മീനാക്ഷി എംഡി കൂടി പൂർത്തിയാക്കിയാൽ സ്വന്തം ക്ലിനിക്ക് തുടങ്ങാവുന്നതാണ്. കൊച്ചിയിൽ ഏറ്റവും അധികം ആളുകൾ വരുന്ന ഒരു ഹോസ്പ്പിറ്റൽ ആയി അത് മാറുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. കാരണം കൊച്ചിയിൽ വിവിധ തരത്തിലുള്ള ഡെര്മറ്റോളജി സ്ഥാപനങ്ങൾ ഉണ്ട്. അവിടെയെല്ലാം താരങ്ങൾ എത്തുന്നതും പതിവ് കാഴ്ചയും ആണ്. എന്നാൽ മീനാക്ഷി അങ്ങനെ ഒരു സ്ഥാപനംതുടങ്ങിയാൽ ആരാധകരും താരങ്ങളും ഉൾപ്പെടെ അവിടേക്ക് ഒഴുകിയെത്തും. തൊട്ടതെല്ലാം പൊന്നാക്കിയ അച്ഛനെപ്പോലെ മകളും ബിസിനസ് മേഖലയിൽ തിളങ്ങും എന്ന കാര്യത്തിൽ സംശയത്തിന്റെ നേരിയ ചിന്ത പോലും ആവശ്യമില്ല.





English (US) ·