വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിഗം വിവാഹ മോചന കേസ് നല്‍കിയതോടെയാണ് തൃഷയുടെ ഇമേജിന് തുടര്‍ച്ചയായി പ്രഹരമേറ്റുകൊണ്ടിരിക്കുന്നത്. ഒരു പ്രമുഖ നടിയുമായുമായുള്ള ഭര്‍ത്താവിന്റെ അവിഹിതമാണ് വിവാഹ മോചനത്തിന് കാരണം എന്ന് സംഗീത പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തൃഷയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു കാട്ടുന്ന പ്രവൃത്തികള്‍ വിജയ് യുടെ ഭാഗത്തു നിന്നും ഉണ്ടായി.
ഇപ്പോള്‍ എവിടെ പോയാലും തൃഷയും വിജയും ഒന്നിച്ചാണ്. കല്യാണത്തിന് മരണവീട്ടില്‍ എല്ലാം. അതിനിടയില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ നോക്കി കാണുന്നത് ജൂണ്‍ 22 ന് വേണ്ടിയാണ്. ജൂണ്‍ 22 ന് വിജയ് യുടെ ജന്മദിനമാണ്, എപ്പോഴൊക്കെ വിജയ് യുടെ ബര്‍ത്ത് ഡേ ദിവസം തൃഷ പോസ്റ്റ് പങ്കുവച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് വിവാദമായിട്ടുണ്ട്.
വിജയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളാണ് പലപ്പോഴും തൃഷ പങ്കുവച്ചിട്ടുള്ളത്. തൃഷയുമായുള്ള ബന്ധം പൊതു സമൂഹത്തില്‍ വിജയ് തന്നെ തുറന്നുകാട്ടുന്ന സാഹചര്യത്തില്‍ ഈ പിറന്നാള്‍ ദിനത്തില്‍ എന്തായിരിക്കും പങ്കുവയ്ക്കാന്‍ പോകുന്നത് എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍.
അതിനിടയില്‍ തൃഷയുടെ വിവാഹ നിശ്ചയം രഹസ്യമായി കഴിഞ്ഞു എന്ന തരത്തിലുള്ള ഗോസിപ്പുകളും വരുന്നുണ്ട്. അടുത്തിടെ പങ്കെടുത്ത ഒരു ചടങ്ങില്‍ തൃഷ കഴുത്തില്‍ ധരിച്ച മാലയിലെ ലോക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു വാര്‍ത്ത വരുന്നത്. ഒരുപക്ഷേ ചിലപ്പോള്‍ ജൂണ്‍ 22 ന് സര്‍പ്രൈസ് ആയി ആ വാര്‍ത്ത പുറത്തുവിട്ടേക്കാം എന്ന് അനുമാനിക്കുന്നവരുമുണ്ട്
അതേസമയം വിജയ് യും ഭാര്യ സംഗീതയും വീണ്ടും ഒന്നിച്ചു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നു. വിജയ് യുടെ അമ്മ മുന്‍കൈ എടുത്ത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിച്ചു എന്നും, അതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് സംഗീത തിരിച്ചെത്തി എന്നുമൊക്കെയാണ് വാര്‍ത്തകള്‍




English (US) ·