തൃഷയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നതാണ് ഫോട്ടോ, അഴകി എന്ന ക്യാപ്ഷനും നല്‍കിയിരിക്കുന്നു. ഫോസ്റ്റ് തൃഷ റീ-ഷെയറും ചെയ്തിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ തൃഷയുടെ സൗന്ദര്യത്തെ പ്രശംസിച്ചും, ഇഷ്ടം അറിയിച്ചും, ഖുശ്ബു - തൃഷ ബന്ധത്തെ പ്രശംസിച്ചും കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങളാണ് കൂടുതല്‍.
Also Read: പതിനാറ് കിലോ മൂന്ന് മാസം കൊണ്ട് കുറച്ചത് എങ്ങനെയാണ്? ഇഞ്ചക്ഷന്റെ റിസള്‍ട്ട് മാത്രമാണോ?
ജയം രവിയും ആര്‍തി രവിയും വേര്‍പിരിഞ്ഞപ്പോള്‍ അതില്‍ ഏറ്റവും അധികം ഇടപെട്ടിട്ടുള്ള ആളാണ് ഖുശ്ബു. ആര്‍തിയും ഖുശ്ബുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. കെനിഷാ ഫ്രാന്‍സിസ് എന്ന ഗായിക കുടുംബ ബന്ധം തകര്‍ത്തു എന്നും, മക്കളുടെ സന്തോഷ ജീവിതം നശിപ്പിച്ചു എന്നുമൊക്കെയായിരുന്നു ഖുശ്ബുവിന്റെ വാദം. എന്നാല്‍ തൃഷയിലേക്ക് എത്തുമ്പോള്‍ എന്തുകൊണ്ട് അത് ബാധിക്കുന്നില്ല എന്നാണ് ആളുകളുടെ ചോദ്യം.
തൃഷയെ കെട്ടിപ്പിടിച്ച് ചുംബിച്ച്, വിജയ് യുമായുള്ള ബന്ധത്തിന് പ്രോത്സാഹനം നല്‍കുന്ന കുശ്ബുവിന് കെനിഷാ ഫ്രാന്‍സിസിനെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത എന്ന് ചോദിച്ച് വരുന്ന കമന്റുകളും ഒരുപാടാണ്. വിജയ് യും സംഗീത സ്വര്‍ണലിംഗവുമായുള്ള ദാമ്പത്യം തകരാന്‍ കാരണം തൃഷയാണെന്നും, സന്തോഷത്തോടെ കുടുംബത്തിനൊപ്പം കഴിയുന്ന വിജയുടെ ജീവിതത്തിലേക്ക് തൃഷ ഇടിച്ചു കയറി എന്നുമാണ് നടിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍.
Also Read: പൊന്ന് കൊണ്ട് മൂടിയില്ല, കോടികള്‍ ചെലവാക്കിയില്ല; ഖുശ്ബുവിന്റെ മകളുടെ വിവാഹം നടന്നതെങ്ങനെ?
അതേസമയം കല്യാണ വിശേഷങ്ങൾ പങ്കുവച്ച് തൃഷയും ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. നാല് ദിവസം ഞങ്ങൾക്ക് ഗംഭീരമായ ഒരു സ്വീകരണവും സ്നേഹവും നൽകിയതിന് ഖുശ്ബുവിനും സുന്ദർ സാറിനും നന്ദി എന്നാണ് തൃഷ പറയുന്നത്. വിവാഹത്തിന് എത്തിയപ്പോൾ തമന്നയ്ക്കൊപ്പം തന്നെയായിരുന്നു തൃഷ, ഇരുവരും ഒരുപാട് അടുത്തു. നമുക്കിനിയും ഇടയ്ക്കിടെ കണ്ടുമുട്ടണം എന്നാണ് തമന്നയോട് തൃഷ പറയുന്നത്.




English (US) ·