ദിലീപ്സിനിമയില് ആണെങ്കിലും വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ദിലീപിനുള്ളൂ. അന്‍പത് വര്‍ഷത്തിലേറെയായി കൂടെയുള്ള നാദിര്‍ഷയാണ് ഒരാള്‍, മറ്റൊരാള്‍ മരിച്ചു പോയ കലാഭവന്‍ മണിയും. സിനിമയില്‍ വന്ന കാലം മുതലുള്ള സുഹൃത്താണ് ലാല്‍ ജോസ്. അല്ലാതെയുള്ള മറ്റെല്ലാ ബന്ധങ്ങളും സുഹൃത്തുക്കളാണ്, പക്ഷേ കൂടെ കൂട്ടുന്നവരല്ല. എല്ലാവരുമായി ബന്ധം സൂക്ഷിക്കുമ്പോഴും കൃത്യമായ അകലം പാലിക്കാനും ദിലീപ് ശ്രദ്ധിക്കാറുണ്ട്. അതിന് ദിലീപിന് ദിലീപിന്റേതായ ഒരു ന്യായീകരണവുമുണ്ട്. വിജയിക്കുമ്പോള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടിയാല്‍, പരാജയപ്പെടുമ്പോള്‍ അവര്‍ ഇട്ടിട്ടു പോയാല്‍ വിഷമം തോന്നും. അതുകൊണ്ട് എപ്പോഴും ഒറ്റയ്ക്ക് മുന്നോട്ടു പോകാനാണ് ഇഷ്ടം. എന്റെ വിജയത്തിലും പരാജയത്തിലും ഞാന്‍ ഒറ്റയ്ക്കാണ് എന്നാണ് ദിലീപ് പറയുന്നത്.
വിവാഹ ബന്ധത്തില്‍ ഒത്തു പോകാന്‍ കഴിയുന്നില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഞങ്ങളുടെ അടുത്തേക്ക് വരാം എന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്; ആശ ശരത് പറയുന്നു
ചെറുപ്പം മുതലേ സിനിമ തന്നെയായിരുന്നു എന്റെ ആഗ്രഹം. എത്ര വിഷമമുള്ള അവസ്ഥയിലും ഒരു സിനിമ കണ്ടാല്‍ മനസ്സ് ഓകെയാവും. കോളേജ് പഠന കാലത്തൊക്കെ എങ്ങനെയെങ്കിലും സിനിമയില്‍ കയറി പറ്റണം എന്നാണ്. മിമിക്രിയിലൂടെ തുടക്കം കുറിച്ചു. സിനിമയിലേക്ക് വരാന്‍ കാരണക്കാരനായത് ജയറാമേട്ടനാണ്. എന്നും അദ്ദേഹത്തെ ദൈവതുല്യനായി തന്നെ കാണുന്നു. അസിസ്റ്റന്റ് ഡയരക്ടറായി കരിയര്‍ ആരംഭിച്ചു. അഭിനയത്തിലേക്ക് വന്നപ്പോള്‍ ലെജന്റ്‌സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അതൊക്കെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത് എന്ന് ദിലീപ് പറയുന്നു.
പിന്നീട് സിനിമ നിര്‍മാതാവ് എന്ന നിലകളിലേക്കും വളര്‍ന്ന ദിലീപ് ഇപ്പോള്‍ ബിസിനസ്സിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേ പുട്ടിന്റെ ശാഖകള്‍ തമിഴ്‌നാട്ടില്‍ തുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷത്തോളമായി ചെന്നൈയില്‍ തന്നെയാണത്രെ നടനുള്ളത്. തമിഴിൽ നല്ല അവസരങ്ങൾ വന്നാൽ അവിടെ അഭിനയിക്കാനും തയ്യാറായിട്ടാണ് ദിലീപ് ഇപ്പോഴുള്ളതത്രെ.





English (US) ·